പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാലവർഷം ദുർബലമായി തുടരുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും കനത്ത മഴസാധ്യതാ മുന്നറിയിപ്പ്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, എറണാകുളം ജില്ലകളിൽ വ്യാഴാഴ്ചയും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്നലെയും വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു.
ഇടുക്കി ജില്ലയിലെ കുണ്ടള ഡാം, വട്ടവട പ്രദേശങ്ങളിൽ ഒരു സെന്റിമീറ്റർ മഴ രേഖപ്പെടുത്തി.
കാലവർഷത്തിൽ ഇന്നലെ വരെ 25 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.
ജൂണ്‍ ഒന്നു മുതൽ ഇന്നലെ വരെ 1818.4 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 1372.2 മില്ലിമീറ്റർ മാത്രമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Tags : YellowAlert FiveDistricts HeavyRain Possibility Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash