Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YellowAlert

ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത അ​ഞ്ചു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷം ദു​​​ർ​​​ബ​​​ല​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് വീ​​​ണ്ടും ക​​​ന​​​ത്ത മ​​​ഴസാ​​​ധ്യ​​​താ മു​​​ന്ന​​​റി​​​യി​​​പ്പ്.

വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ഏ​​​ഴ് മു​​​ത​​​ൽ 11 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണ് സാ​​​ധ്യ​​​ത. അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യും പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ​​​യും വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ കു​​​ണ്ട​​​ള ഡാം, ​​​വ​​​ട്ട​​​വ​​​ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഒ​​​രു സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ 25 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്.

ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ 1818.4 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ട സ്ഥാ​​​ന​​​ത്ത് പെ​​​യ്ത​​​ത് 1372.2 മി​​​ല്ലിമീ​​​റ്റ​​​ർ മാ​​​ത്ര​​​മാ​​​ണെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

Kerala

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ തു​ട​രും; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ തു​ട​രും. ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ള്‍​ക്കാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മീ​ന്‍ പി​ടു​ത്ത​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. വ​രു​ന്ന നാ​ല് ദി​വ​സം കൂ​ടി സം​സ്ഥാ​ന​ത്ത് മ​ഴ​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വൈ​കു​ന്ന​ര സ​മ​യ​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. രാ​വി​ലെ ശ​ബ​രി​മ​ല സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്നു.

Latest News

Corehub Up