x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആൻഡമാൻ കടലിൽ ന്യൂനമർദ്ദം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വെബ് ഡെസ്ക്
Published: October 30, 2026 08:14 PM IST | Updated: October 30, 2026 08:14 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തെക്കൻ ആൻഡമാൻ കടലിനും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഒക്ടോബർ 31-ഓടെ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനും തുടർന്ന് ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങാനും സാധ്യതയുണ്ട്.

കൂടാതെ, വടക്കൻ ഛത്തീസ്ഗഢിനും കിഴക്കൻ മധ്യപ്രദേശിനും മുകളിലായി നിലനിൽക്കുന്ന മറ്റൊരു ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായി നവംബർ ഒന്ന് മുതൽ മൂന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

നവംബർ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, നവംബർ രണ്ടിന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും, നവംബർ മൂന്നിന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags : Cyclone AndamanSea LowPressure YellowAlert Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up