ലിയാണ്ടര്‍ പെയ്സ്.
കോല്‍ക്കത്ത: ഓള് ഇന്ത്യ ടെന്നീസ് അസോസിയേഷന് (എഐടിഎ) പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ മുന്‍താരം ലിയാണ്ടര്‍ പെയ്സ്.
പെയ്സിന്റെ സ്ഥാനാര്‍ഥിത്വത്തെ ബംഗാള്‍ ടെന്നീസ് അസോസിയേഷന് (ബിടിഎ) പിന്തുണച്ചു. മത്സരരംഗത്ത് എത്തുന്ന വിവരം പെയ്സ് ഈ മാസം പ്രഖ്യാപിക്കുമെന്നാണ് വിവരം.
1996ല്‍ ഒളിമ്പിക്സ് വെങ്കലം നേടിയ പെയ്സ്, എട്ടു ഗ്രാന്‍ഡ്സ്ലാം പുരുഷ ഡബിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മിക്സഡ് ഡബിള്‍സില്‍ 10 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരവുമാണ്.
Tags : AITAPresident LeanderPaes Sports BTA