x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മാ​ർ​ട്ട്ഫോ​ൺ വി​പ​ണി​യി​ൽ വീണ്ടും മത്സരത്തിന് കളമൊരുങ്ങുന്നു

വെബ്ഡെസ്ക്
Published: September 7, 2026 10:42 PM IST | Updated: September 7, 2026 10:42 PM IST

ഹു​​​​വാ​​​​യ് മേ​​​​റ്റ് എ​​​​ക്സ്.​​​​ടി 2 ഫോ​​​​ൾ​​​​ഡ​​​​ബി​​​​ൾ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ൺ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ന്നു.

ബെ​​​​യ്ജിം​​​​ഗ്: ആ​​​​പ്പി​​​​ൾ, ഷ​​​​വോ​​​​മി തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ ആ​​​​ഗോ​​​​ള സാ​​​​ങ്കേ​​​​തി​​​​ക ഭീ​​​​മ​​​​ന്മാ​​​​രി​​​​ൽ​​​നി​​​​ന്നു​​​​ള്ള ക​​​​ടു​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കി​​​​ടെ ചൈ​​​​നീ​​​​സ് പ്രീ​​​​മി​​​​യം ഫോ​​​​ൺ വി​​​​പ​​​​ണി​​​​യി​​​​ലെ ഒ​​​​ന്നാം സ്ഥാ​​​​നം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ നീ​​​​ക്ക​​​​ങ്ങ​​​​ളു​​​​മാ​​​​യി ഹു​​​​വാ​​​​യ്.

ര​​​​ണ്ടു മ​​​​ട​​​​ക്കു​​​​ക​​​​ളു​​​​ള്ള അ​​​​ത്യാ​​​​ധു​​​​നി​​​​ക ഫ്ലാ​​​​ഗ്ഷി​​​​പ്പ് ഫോ​​​​ൾ​​​​ഡ​​​​ബി​​​​ൾ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണാ​​​​യ ‘മേ​​​​റ്റ് എ​​​​ക്സ്.​​​​ടി 2’ ഹു​​​​വാ​​​​യ് ടെ​​​​ക്നോ​​​​ള​​​​ജീ​​​​സ് വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഒ​​​​രു സാ​​​​ധാ​​​​ര​​​​ണ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണി​​​​ന്‍റെ​​​​യും വ​​​​ലി​​​​യ ടാ​​​​ബ്‌​​​​ലെ​​​​റ്റി​​​​ന്‍റെ​​​​യും സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ചാ​​​​ണ് ഈ ​​​​ഫോ​​​​ൺ രൂ​​​​പ​​​​ക​​​​ല്പ​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഹു​​​​വാ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ‘കി​​​​രി​​​​ൻ 9050 പ്രോ’ ​​​ചി​​​പ്പാ​​​ണ് മേ​​​​റ്റ് എ​​​​ക്സ്.​​​​ടി 2ൽ ​​​​ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ഈ ​​​​പ്രീ​​​​മി​​​​യം ഹാ​​​​ൻ​​​​ഡ്‌​​​​സെ​​​​റ്റി​​​​ന്‍റെ വി​​​​ല വി​​​​പ​​​​ണി​​​​യി​​​​ൽ വ​​​​ലി​​​​യ ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്. 19,999 യു​​​​വാ​​​​ൻ (ഏ​​​​ക​​​​ദേ​​​​ശം 2.5 ല​​​​ക്ഷം രൂ​​​​പ) മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഫോ​​​​ണു​​​​ക​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന പ​​​​തി​​​​പ്പി​​​​ന് 24,999 യു​​​​വാ​​​​നു (ഏ​​​​ക​​​​ദേ​​​​ശം 3.12 ല​​​​ക്ഷം രൂ​​​​പ) മു​​​​ക​​​​ളി​​​​ലാ​​​​ണു വി​​​​ല. ഈ​​​മാ​​​സം 12 മു​​​​ത​​​​ലാ​​​​ണ് വി​​​​പ​​​​ണി​​​​യി​​​​ൽ വി​​​​ല്​​​​പ​​​​ന ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

മെ​​​​മ്മ​​​​റി ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ച്ചെ​​​​ല​​​​വ് കു​​​​ത്ത​​​​നെ ഉ​​​​യ​​​​ർ​​​​ന്ന​​​​താ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന വി​​​​ല​​​​യ്ക്കു കാ​​​​ര​​​​ണ​​​​മെ​​​​ന്ന് ഹു​​​​വാ​​​​യ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ റി​​​​ചാ​​​​ർ​​​​ഡ് യു ​​​​പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. ധാ​​​​രാ​​​​ളം പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നാ​​​​ൽ ഉ​​​​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വി​​​​ൽ വ​​​​ലി​​​​യ സ​​​​മ്മ​​​​ർ​​​​ദ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

മ​​​​ത്സ​​​​രം ക​​​​ടു​​​​പ്പി​​​​ച്ച് ഷ​​​​വോ​​​​മി​​​​;ആ​​​​പ്പി​​​​ളും സ​​​​ജ്ജം

ഹു​​​​വാ​​​​യ് പു​​​​തി​​​​യ മോ​​​​ഡ​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ, ആ​​​​പ്പി​​​​ളി​​​​ന് വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​മാ​​​​യി മ​​​​റ്റൊ​​​​രു ചൈ​​​​നീ​​​​സ് ബ്രാ​​​​ൻ​​​​ഡാ​​​​യ ഷ​​​​വോ​​​​മി​​​​യും രം​​​​ഗ​​​​ത്തെ​​​​ത്തി. ത​​​​ങ്ങ​​​​ളു​​​​ടെ പു​​​​തി​​​​യ ‘ഷ​​​​വോ​​​​മി 18 ഫോ​​​​ൾ​​​​ഡ്’ ക​​​​മ്പ​​​​നി പു​​​​റ​​​​ത്തി​​​​റ​​​​ക്കി. പാ​​​​സ്‌​​​​പോ​​​​ർ​​​​ട്ട് മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള ഈ ​​​​ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ ഷ​​​​വോ​​​​മി സ്വ​​​​ന്ത​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ച എ​​​ക്സ്റിം​​​ഗ് 03 പ്രൊ​​​​സ​​​​സ​​​​റും ചൈ​​​​നീ​​​​സ് ക​​​​മ്പ​​​​നി​​​​യാ​​​​യ സി​​​എ​​​ക്സ്എം​​​ടി നി​​​​ർ​​​​മി​​​​ച്ച മെ​​​​മ്മ​​​​റി​​​​യു​​​​മാ​​​​ണ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളി​​​​ലും സ​​​​പ്ലൈ ചെ​​​​യി​​​​നി​​​​ലും സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത കൈ​​​​വ​​​​രി​​​​ക്കാ​​​​നു​​​​ള്ള ചൈ​​​​ന​​​​യു​​​​ടെ ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗം കൂ​​​​ടി​​​​യാ​​​​ണ് ഈ ​​​​പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ൾ. ആ​​​​പ്പി​​​​ളി​​​​ന്‍റെ പു​​​​തി​​​​യ ഐ​​​​ഫോ​​​​ൺ സീ​​​​രീ​​​​സ് പ്ര​​​​ഖ്യാ​​​​പ​​​​നം നാ​​​​ളെ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കേയാ​​​​ണ് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളു​​​​ടെ ഈ ​​​​മി​​​​ന്ന​​​​ൽ നീ​​​​ക്കം. ആ​​​​പ്പി​​​​ളും ഇ​​​​ത്ത​​​​വ​​​​ണ ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ദ്യ ഫോ​​​​ൾ​​​​ഡ​​​​ബി​​​​ൾ ഫോ​​​​ൺ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​മെ​​​​ന്ന ഉറച്ച പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് സാ​​​​ങ്കേ​​​​തി​​​​ക ലോ​​​​കം.

Tags : Smartphone Market Competitive Business

Recent News

Corehub Up