x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെഎൻയു പ്രഫസർക്കെതിരേ വീണ്ടും ഗുരുതര ആരോപണം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 8, 2026 12:01 AM IST | Updated: September 8, 2026 12:01 AM IST

ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്‌​​​റു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്‌​​​റു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ (ജെ​​​എ​​​ൻ​​​യു) പ്ര​​​ഫ​​​സ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ലൈം​​​ഗി​​​കപീ​​​ഡ​​​നാ​​​രോ​​​പ​​​ണ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​രാ​​​തി​​​ക​​​ളു​​​മാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ.

ലൈം​​​ഗി​​​ക​​​ബ​​​ന്ധ​​​ത്തി​​​നു വ​​​ഴ​​​ങ്ങി​​​യാ​​​ൽ അ​​​ധി​​​കമാ​​​ർ​​​ക്ക് ന​​​ൽ​​​കാ​​​മെ​​​ന്നു പ്ര​​​ഫ​​​സ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​താ​​​യി ആ​​​രോ​​​പി​​​ച്ച് കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ പ​​​രാ​​​തി​​​യു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി.

ക​​​ഴി​​​ഞ്ഞ മേ​​​യ് മാ​​​സ​​​ത്തി​​​ൽ ന​​​ട​​​ന്ന വൈ​​​വ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ത​​​മ്മി​​​ൽ ന​​​ട​​​ന്ന വാ​​​ട്സാ​​​പ് സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് പ്ര​​​ഫ​​​സ​​​ർ​​​ക്കെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​ക​​​ളി​​​ലേ​​​ക്കു വ​​​ഴി​​​തെ​​​ളി​​​ച്ച​​​ത്.

അ​​​ശ്ലീ​​​ല പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ, അ​​​നു​​​ചി​​​ത​​​മാ​​​യ പെ​​​രു​​​മാ​​​റ്റം, ലൈം​​​ഗി​​​ക​​​മാ​​​യി വ​​​ഴ​​​ങ്ങി​​​യാ​​​ൽ അ​​​ധി​​​ക മാ​​​ർ​​​ക്ക് ന​​​ൽ​​​കാ​​​മെ​​​ന്ന വാ​​​ഗ്ദാ​​​നം എ​​​ന്നി​​​വ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി 11 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഇ​​​ന്‍റേ​​​ണ​​​ൽ കം​​​പ്ല​​​യ്ന്‍റ്സ് ക​​​മ്മി​​​റ്റി​​​യെ (ഐ​​​സി​​​സി) സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : SeriousAllegations JNUProfessor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up