ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) പ്രഫസർക്കെതിരേയുള്ള ലൈംഗികപീഡനാരോപണത്തിൽ കൂടുതൽ പരാതികളുമായി വിദ്യാർഥിനികൾ.
ലൈംഗികബന്ധത്തിനു വഴങ്ങിയാൽ അധികമാർക്ക് നൽകാമെന്നു പ്രഫസർ വാഗ്ദാനം ചെയ്തതായി ആരോപിച്ച് കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തി.
കഴിഞ്ഞ മേയ് മാസത്തിൽ നടന്ന വൈവ പരീക്ഷകൾക്കുശേഷം സർവകലാശാലയിലെ വിദ്യാർഥികൾ തമ്മിൽ നടന്ന വാട്സാപ് സംഭാഷണങ്ങളാണ് പ്രഫസർക്കെതിരായ പരാതികളിലേക്കു വഴിതെളിച്ചത്.
അശ്ലീല പരാമർശങ്ങൾ, അനുചിതമായ പെരുമാറ്റം, ലൈംഗികമായി വഴങ്ങിയാൽ അധിക മാർക്ക് നൽകാമെന്ന വാഗ്ദാനം എന്നിവ ചൂണ്ടിക്കാട്ടി 11 വിദ്യാർഥികൾ സർവകലാശാലയുടെ ഇന്റേണൽ കംപ്ലയ്ന്റ്സ് കമ്മിറ്റിയെ (ഐസിസി) സമീപിക്കുകയായിരുന്നു.