x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി നായർ അന്തരിച്ചു

വെബ്ഡെസ്ക്
Published: September 8, 2026 12:34 AM IST | Updated: September 8, 2026 12:34 AM IST

ടി.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ

ആ​ല​പ്പു​ഴ: ആ​ദ്യ​കാ​ല ച​ല​ച്ചി​ത്ര ഛായാ​ഗ്രാ​ഹ​ക​ൻ ആ​ല​പ്പു​ഴ പൂ​ന്തോ​പ്പ് വാ​ർ​ഡ് തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ ടി.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ (96) അന്തരിച്ചു. 1960ൽ ​ഉ​ദ​യാ നി​ർ​മി​ച്ച് കു​ഞ്ചാ​ക്കോ സം​വി​ധാ​നം ചെ​യ്ത ഉ​മ്മ എ​ന്ന സി​നി​മ​യ്ക്കുവേ​ണ്ടി ആ​ദ്യ​മാ​യി കാ​മ​റ ച​ലി​പ്പി​ച്ചു.

ഹ​രി​ഹ​ര​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ലേ​ഡീ​സ് ഹോ​സ്റ്റ​ൽ ഉ​ൾ​പ്പ​ടെ എ​ഴു​പ​തി​ൽ​പ​രം സി​നി​മ​ക​ളു​ടെ ഛായാ​ഗ്രാ​ഹ​ക​നാ​യി​രു​ന്നു. തി​ക്കു​റി​ശി സു​കു​മാ​ര​ൻ നാ​യ​ർ, എം.​എം. നേ​ശ​ൻ, പി.​ജെ.​ആ​ന്‍റ​ണി, ശ​ശി​കു​മാ​ർ, എ.​ബി. രാ​ജ്, വേ​ണു, കെ.​പി. പി​ള്ള, കെ.​നാ​രാ​യ​ണ​ൻ എ​ന്നീ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ൾ​ക്കുവേ​ണ്ടി​യും കാ​മ​റ ച​ലി​പ്പി​ച്ചു.

1985ൽ ​ജോ​ർ​ജ് വെ​ട്ടം സം​വി​ധാ​നം ചെ​യ്ത മ​ട​ക്ക​യാ​ത്ര എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണ് അ​വ​സാ​ന​മാ​യി കാ​മ​റമാനായത്. 1973 മു​ത​ൽ 1978 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള കാ​മ​റാ​മാ​നാ​യി​രു​ന്നു കൃ​ഷ്ണ​ൻ​കു​ട്ടി. അ​മ്പ​തോ​ളം ന​സീ​ർ ചി​ത്ര​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചു.

ഭാ​ര്യ: ല​ളി​ത​മ്മ. മ​ക്ക​ൾ: ഹ​രി​കൃ​ഷ്ണ​ൻ (ബി​സി​ന​സ്), ജ​യ​കൃ​ഷ്ണ​ൻ (റി​ട്ട. എ​ക്സൈ​സ്), ജ്യോ​തി​കൃ​ഷ്ണ (റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ)​. മ​രു​മ​ക്ക​ൾ: മി​നി, ല​ക്ഷ്മി, പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ൽ.

Tags : Cinematographer TNKrishnankuttyNair PassesAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up