Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cinematographer

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി നായർ അന്തരിച്ചു

ആ​ല​പ്പു​ഴ: ആ​ദ്യ​കാ​ല ച​ല​ച്ചി​ത്ര ഛായാ​ഗ്രാ​ഹ​ക​ൻ ആ​ല​പ്പു​ഴ പൂ​ന്തോ​പ്പ് വാ​ർ​ഡ് തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ ടി.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ (96) അന്തരിച്ചു. 1960ൽ ​ഉ​ദ​യാ നി​ർ​മി​ച്ച് കു​ഞ്ചാ​ക്കോ സം​വി​ധാ​നം ചെ​യ്ത ഉ​മ്മ എ​ന്ന സി​നി​മ​യ്ക്കുവേ​ണ്ടി ആ​ദ്യ​മാ​യി കാ​മ​റ ച​ലി​പ്പി​ച്ചു.

ഹ​രി​ഹ​ര​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ലേ​ഡീ​സ് ഹോ​സ്റ്റ​ൽ ഉ​ൾ​പ്പ​ടെ എ​ഴു​പ​തി​ൽ​പ​രം സി​നി​മ​ക​ളു​ടെ ഛായാ​ഗ്രാ​ഹ​ക​നാ​യി​രു​ന്നു. തി​ക്കു​റി​ശി സു​കു​മാ​ര​ൻ നാ​യ​ർ, എം.​എം. നേ​ശ​ൻ, പി.​ജെ.​ആ​ന്‍റ​ണി, ശ​ശി​കു​മാ​ർ, എ.​ബി. രാ​ജ്, വേ​ണു, കെ.​പി. പി​ള്ള, കെ.​നാ​രാ​യ​ണ​ൻ എ​ന്നീ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ൾ​ക്കുവേ​ണ്ടി​യും കാ​മ​റ ച​ലി​പ്പി​ച്ചു.

1985ൽ ​ജോ​ർ​ജ് വെ​ട്ടം സം​വി​ധാ​നം ചെ​യ്ത മ​ട​ക്ക​യാ​ത്ര എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണ് അ​വ​സാ​ന​മാ​യി കാ​മ​റമാനായത്. 1973 മു​ത​ൽ 1978 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള കാ​മ​റാ​മാ​നാ​യി​രു​ന്നു കൃ​ഷ്ണ​ൻ​കു​ട്ടി. അ​മ്പ​തോ​ളം ന​സീ​ർ ചി​ത്ര​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചു.

ഭാ​ര്യ: ല​ളി​ത​മ്മ. മ​ക്ക​ൾ: ഹ​രി​കൃ​ഷ്ണ​ൻ (ബി​സി​ന​സ്), ജ​യ​കൃ​ഷ്ണ​ൻ (റി​ട്ട. എ​ക്സൈ​സ്), ജ്യോ​തി​കൃ​ഷ്ണ (റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ)​. മ​രു​മ​ക്ക​ൾ: മി​നി, ല​ക്ഷ്മി, പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ൽ.

Kerala

അനശ്വരം, ആ ഫ്രെയിമുകൾ


അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ പാ​​​ളി​​​ച്ച​​​ക​​​ളി​​​ലെ ചെ​​​ല്ല​​​പ്പ​​​ൻ, യ​​​ക്ഷി​​​യി​​​ലെ പ്ര​​​ഫ. ശ്രീ​​​നി​​​വാ​​​സ​​​ൻ, അ​​​ടി​​​മ​​​ക​​​ളി​​​ലെ രാ​​​ഘ​​​വ​​​ൻ, അ​​​ര​​​നാ​​​ഴി​​​ക​​​നേ​​​ര​​​ത്തി​​​ലെ കു​​​ഞ്ഞോ​​​നാ​​​ച്ച​​​ൻ, ഒ​​​രു പെ​​​ണ്ണി​​​ന്‍റെ ക​​​ഥ​​​യി​​​ലെ ഗാ​​​യ​​​ത്രീ​​​ദേ​​​വി, പ​​​ണി​​​തീ​​​രാ​​​ത്ത വീ​​​ടി​​​ലെ ജോ​​​സ്, ശ​​​ര​​​പ​​​ഞ്ജ​​​ര​​​ത്തി​​​ലെ സൗ​​​ദാ​​​മി​​​നി, ഇ​​​ട​​​വ​​​ഴി​​​യി​​​ലെ പൂ​​​ച്ച മി​​​ണ്ടാ​​​പ്പൂ​​​ച്ച​​​യി​​​ലെ രോ​​​ഹി​​​ണി, ക​​​ട​​​ൽ​​​പ്പാ​​​ല​​​ത്തി​​​ലെ നാ​​​രാ‍യ​​​ണ​​​ക്കൈ​​​മ​​​ൾ, വാ​​​ഴ്‌​​​വേ​​​മാ​​​യ​​​ത്തി​​​ലെ സു​​​ധി... കാ​​​മ​​​റ​​​കൊ​​​ണ്ട് ക​​​വി​​​ത ര​​​ചി​​​ച്ച മെ​​​ല്ലി ഇ​​​റാ​​​നി​​​യു​​​ടെ ഫ്രെ​​​യി​​​മു​​​ക​​​ളി​​​ലൂ​​​ടെ മ​​​ല​​​യാ​​​ളി​​​ക​​​ൾ ആ​​​സ്വ​​​ദി​​​ച്ച ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ. ഇ​​​ന്ന​​​ലെ അ​​​ന്ത​​​രി​​​ച്ച അ​​​തു​​​ല്യ ക​​​ലാ​​​കാ​​​ര​​​ൻ ഓ​​​ർ​​​മ​​​യു​​​ടെ ഫ്രെ​​​യി​​​മി​​​ൽ അ​​​ന​​​ശ്വ​​​ര​​​നാ​​​യി.

മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യെ വ​​​ഴി​​​ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഭ​​​ക​​​ളു​​​ടെ അ​​​വ​​​സാ​​​ന ക​​​ണ്ണി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​ണ് മ​​​റ​​​യു​​​ന്ന​​​ത്. ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളു​​​ടെ ഭാ​​​വ​​​ഗ​​​രി​​​മ പൂ​​​ർ​​​ണാ​​​ർ​​​ഥ​​​ത്തി​​​ൽ ഒ​​​പ്പി​​​യെ​​​ടു​​​ത്ത​​​താ​​​യി​​​രു​​​ന്നു ആ ​​​കാ​​​മ​​​റ​​​ക്ക​​​ണ്ണു​​​ക​​​ൾ. ‘ക​​​ല്യാ​​​ണി ക​​​ള​​​വാ​​​ണി’ എ​​​ന്ന ഗാ​​​ന​​​രം​​​ഗ​​​ത്തി​​​ൽ കെ​​​പി​​​എ​​​സി ല​​​ളി​​​ത​​​യു​​​ടെ ല​​​ജ്ജാ​​​വി​​​വ​​​ശ​​​മാ​​​യ പ്ര​​​ണ​​​യ​​​ഭാ​​​വം പ​​​ക​​​ർ​​​ന്ന കാ​​​മ​​​റ ഇ​​​ന്നും ആ ​​​പാ​​​ട്ടു കേ​​​ൾ​​​ക്കു​​​മ്പോ​​​ൾ ന​​​മ്മെ ആ​​​ന​​​ന്ദി​​​പ്പി​​​ക്കു​​​ന്നു.

അ​​​ഗ്നി​​​പ​​​ർ​​​വ​​​തം പു​​​ക​​​ഞ്ഞു, താ​​​ഴ​​​മ്പൂ​​​മ​​​ണ​​​മു​​​ള്ള ത​​​ണു​​​പ്പു​​​ള്ള രാ​​​ത്രി​​​യി​​​ൽ, സാ​​​മ്യ​​​മ​​​ക​​​ന്നോ​​​രു​​​ദ്യാ​​​ന​​​മേ, ച​​​ന്ദ്രി​​​ക​​​യി​​​ല​​​ലി​​​യു​​​ന്നു ച​​​ന്ദ​​​കാ​​​ന്തം, ന​​​ന​​​ഞ്ഞു​​​നേ​​​രി​​​യ പ​​​ട്ടു​​​റു​​​മാ​​​ൽ, പൂ​​​ന്തേ​​​ന​​​രു​​​വീ, നീ​​​ല​​​ഗി​​​രി​​​യു​​​ടെ സ​​​ഖി​​​ക​​​ളേ...​​​മെ​​​ല്ലി ഇ​​​റാ​​​നി ചി​​​ത്രീ​​​ക​​​രി​​​ച്ച എ​​​ത്ര​​​യെ​​​ത്ര ഗാ​​​ന​​​ങ്ങ​​​ളാ​​​ണ് മ​​​ല​​​യാ​​​ളി ഇ​​​ന്നും നെ​​​ഞ്ചി​​​ലേ​​​റ്റി ന​​​ട​​​ക്കു​​​ന്ന​​​ത്.

മെ​​​ല്ലി ഇ​​​റാ​​​നി​​​യു​​​ടെ പ്ര​​​തി​​​ഭ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ സം​​​വി​​​ധാ​​​യ​​​ക​​​നാ​​​ണ് ഹ​​​രി​​​ഹ​​​ര​​​ൻ. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മി​​​ക്ക ചി​​​ത്ര​​​ങ്ങ​​​ളി​​​ലും മെ​​​ല്ലി ഇ​​​റാ​​​നി ആ​​​യി​​​രു​​​ന്നു ഛായാ​​​ഗ്രാ​​​ഹ​​​ക​​​ൻ. അ​​​തു​​​വ​​​രെ കാ​​​ണാ​​​ത്ത ആം​​​ഗി​​​ളു​​​ക​​​ളി​​​ൽ സ​​​ത്യ​​​നെ​​​യും ന​​​സീ​​​റി​​​നെ​​​യും ഷീ​​​ല​​​യെയും പ​​​ക​​​ർ​​​ത്തി​​​യ ആ​​​ളെ​​​ന്ന് ഹ​​​രി​​​ഹ​​​ര​​​ൻ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്.

ബോം​​​ബെ​​​യി​​​ലാ​​​ണ് മെ​​​ല്ലി ജ​​​നി​​​ച്ച​​​ത്. അ​​​ച്ഛ​​​ൻ ആ​​​ദ്യ​​​കാ​​​ല കാ​​​മ​​​റാ​​​മാ​​​നാ​​​യ ആ​​​ദി എം. ​​​ഇ​​​റാ​​​നി. 1962ൽ ​​​അ​​​ച്ഛ​​​നോ​​​ടൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം. ചി​​​ത്രം ജ്ഞാ​​​ന​​​സു​​​ന്ദ​​​രി. കെ.​​​എ​​​സ്. സേ​​​തു​​​മാ​​​ധ​​​വ​​​ന്‍റെ ആ​​​ദ്യ ചി​​​ത്ര​​​മാ​​​യി​​​രു​​​ന്നു അ​​​ത്. സേ​​​തു​​​മാ​​​ധ​​​വ​​​ൻ-​​​മെ​​​ല്ലി ഇ​​​റാ​​​നി ‘ര​​​സ​​​ത​​​ന്ത്ര’​​​വും മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യു​​​ടെ ഭാ​​​ഗ്യ​​​വ​​​സ​​​ന്ത​​​മാ​​​യി.

സം​​​വി​​​ധാ​​​യ​​​ക​​​ന്‍റെ മ​​​ന​​​മ​​​റി​​​ഞ്ഞു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ലാ​​​കാ​​​ര​​​ൻ. ഇ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പം പ്ര​​​വ​​​ർ​​​ത്തി​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​രെ​​​ല്ലാം ഏ​​​ക​​​സ്വ​​​ര​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​ത്. ബാ​​​ക്ക് ലൈ​​​റ്റി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ ആ​​​ദ്യ​​​മാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യ ഛായാ​​​ഗ്രാ​​​ഹ​​​ക​​​നും അ​​​ദ്ദേ​​​ഹ​​​മാ​​​യി​​​രി​​​ക്കും.

ബ്ലാ​​​ക്ക് ആ​​​ൻ​​​ഡ് വൈ​​​റ്റ് കാ​​​ല​​​ത്തു​​​നി​​​ന്ന് ക​​​ള​​​റി​​​ലേ​​​ക്കു മാ​​​റി​​​യ​​​പ്പോ​​​ൾ അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ത​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക​​​ജ്ഞാ​​​വും സൗ​​​ന്ദ​​​ര്യ​​​ദ​​​ർ​​​ശ​​​ന​​​വും ന​​​വീ​​​ക​​​രി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​യി. അ​​​ദ്ദേ​​​ഹം അ​​​വ​​​സാ​​​നം ചെ​​​യ്ത ഹ​​​രി​​​ഹ​​​ര​​​ൻ ചി​​​ത്ര​​​മാ​​​യ ‘വെ​​​ള്ള’​​​ത്തി​​​ന്‍റെ ക്ലൈ​​​മാ​​​ക്സ് അ​​​ത്യു​​​ജ്വ​​​ല​​​മാ​​​യി​​​രു​​​ന്നു. ആ ​​​വെ​​​ള്ള​​​പ്പൊ​​​ക്കം അ​​​ക്കാ​​​ല​​​ത്ത് കാ​​​ണി​​​ക​​​ൾ അ​​​ദ്ഭു​​​ത​​​സം​​​ഭ്ര​​​മ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് ക​​​ണ്ടി​​​രു​​​ന്ന​​​ത്.

മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യു​​​ടെ സു​​​വ​​​ർ​​​ണ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ​​​നി​​​ന്ന് ഓ​​​രോ​​​രു​​​ത്ത​​​രാ​​​യി പ​​​ടി​​​യി​​​റ​​​ങ്ങി​​​പ്പോ​​​കു​​​ന്നു. എ​​​ങ്കി​​​ലും അ​​​വ​​​ർ സൃ​​​ഷ്‌​​​ടി​​​ച്ച ക​​​ലാ​​​സൃ​​​ഷ്‌​​​ടി​​​ക​​​ൾ മാ​​​യാ​​​ത്ത മ​​​ധു​​​രാ​​​നു​​​ഭൂ​​​തി​​​യാ​​​യി പ്രേ​​​ക്ഷ​​​ക​​​മ​​​ന​​​സി​​​ൽ എ​​​ക്കാ​​​ല​​​വു​​​മു​​​ണ്ടാ​​​കും. മെ​​​ല്ലി ഇ​​​റാ​​​നി​​​യെ​​​ന്ന പേ​​​രും സി​​​നി​​​മാ ച​​​രി​​​ത്ര​​​ത്തി​​​ലെ സു​​​വ​​​ർ​​​ണ ചി​​​ത്ര​​​മാ​​​യി അ​​​വ​​​ശേ​​​ഷി​​​ക്കും.

Movies

മ​ല​യാ​ളി അ​റി​യാ​ത്ത ക​ന്ന​ട​യു​ടെ മ​ല​യാ​ളി എം.​എ​സ്. രാ​ജ​പ്പ ഓ​ർ​മ​യാ​യി

അ​ര നൂ​റ്റാ​ണ്ടോ​ളം ക​ന്ന​ട സി​നി​മ​ക​ൾ​ക്കാ​യി കാ​മ​റ ച​ലി​പ്പി​ച്ച മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം എം.​എ​സ്. രാ​ജ​പ്പ ഓ​ർ​മ​യാ​യി. 2005ൽ ​സി​നി​മാ​ലോ​കം വി​ട്ട രാ​ജ​പ്പ മൈ​സൂ​രു​വി​ലെ ജെ​പി ന​ഗ​റി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​ര​വെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണു മ​രി​ച്ച​ത്. 97 വ​യ​സാ​യി​രു​ന്നു.

എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി​യി​ലെ മു​ട​വ​ശേ​രി രാ​ജ​പ്പ​ൻ എ​ന്ന രാ​ജ​പ്പ 1955ൽ ​ത​ന്‍റെ 25-ാമ​ത്തെ വ​യ​സി​ൽ മൈ​സൂ​രു​വി​ലേ​ക്ക് വ​ണ്ടി ക​യ​റി​യ​താ​ണ്. ചെ​ന്നെ​ത്തി​യ​ത് മൈ​സൂ​രു​വി​ലെ പ്രീ​മി​യ​ർ സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു. കാ​മ​റ സ​ഹാ​യി​യാ​യി അ​വി​ടെ കൂ​ടി. പി​ന്നീ​ട് ഇ​വി​ടെ​നി​ന്ന് 200 ഓ​ളം ചി​ത്ര​ങ്ങ​ളു​ടെ ചീ​ഫ് അ​സി​സ്റ്റ​ന്‍റ് ഓ​പ്പ​റേ​റ്റീ​വ് കാ​മ​റാ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

ധ​ർ​മേ​ന്ദ്ര ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ഷോ​ല ഔ​ർ സ്വ​പ്ന എ​ന്ന സി​നി​മ അ​ഭ്ര​പാ​ളി​യി​ൽ പ​ക​ർ​ത്തി​യ​ത് രാ​ജ​പ്പ​യാ​ണ്. കൃ​ഷ്‌​ണ സൈ​ഗാ​ൾ കാ​മ​റാ​മാ​നാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ ചീ​ഫ് അ​സി​സ്റ്റ​ന്‍റ് കാ​മ​റാ​മാ​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ക​ന്ന​ട​യി​ലെ മാ​ടി​മ​നൈ എ​ന്ന സി​നി​മ​യ്ക്കു​വേ​ണ്ടി​യാ​ണ് ആ​ദ്യ​മാ​യി സ്വ​ന്തം നി​ല​യ്ക്കു കാ​മ​റ ച​ലി​പ്പി​ച്ച​ത്. കൂ​ടാ​തെ കൊ​ങ്കി​ണി, ലം​ബാ​ണി ഭാ​ഷ​ക​ളി​ൽ ആ​ദ്യ​മാ​യി ഇ​റ​ങ്ങി​യ സി​നി​മ​ക​ൾ​ക്കു​വേ​ണ്ടി​യും രാ​ജ​പ്പ കാ​മ​റ​യേ​ന്തി.

ക​ന്ന​ട സി​നി​മാ​ലോ​ക​ത്ത് ഏ​റെ പ്ര​ശ​സ്തി നേ​ടി​യ രാ​ജ​പ്പ​ൻ മ​ല​യാ​ളി​യാ​യി​രു​ന്നെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ദ്ദേ​ഹം അ​ജ്ഞാ​ത​നാ​യി​രു​ന്നു. വ​ല്ല​പ്പോ​ഴു​മൊ​ക്കെ നാ​ട്ടി​ൽ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​മെ​ന്ന​ല്ലാ​തെ മ​റ്റു ബ​ന്ധ​ങ്ങ​ളൊ​ന്നും മ​ല​യാ​ള​ത്തി​നോ​ടി​ല്ല. ജീ​വി​ത​പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ഴും അ​തും ക​ന്ന​ട​യി​ൽ​നി​ന്നു​ത​ന്നെ​യാ​യി.

ഇ​തി​നി​ടെ 1958ൽ ​രാ​മു കാ​ര്യാ​ട്ടി​ന്‍റെ മി​ന്നാ​മി​നു​ങ്ങ് എ​ന്ന ചി​ത്ര​ത്തി​ൽ കാ​മ​റ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച​താ​ണ് മ​ല​യാ​ള​സി​നി​മ​യു​മാ​യു​ള്ള ബ​ന്ധം. മൈ​സൂ​രു​വി​ൽ മൂ​വി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന​പേ​രി​ൽ സ്വ​ന്ത​മാ​യൊ​രു സ്റ്റു​ഡി​യോ തു​ട​ങ്ങി​യ ഇ​ദ്ദേ​ഹം ഇ​ന്ത്യ എ​വ​രി​ഹോം ക്രൂ​സേ​ഡ് എ​ന്ന ആ​ഗോ​ള സം​ഘ​ട​ന​യ്ക്കു​വേ​ണ്ടി ര​ണ്ടു ഡോ​ക്യു​മെ​ന്‍റ​റി സി​നി​മ​ക​ൾ ചെ​യ്‌​തി​ട്ടു​ണ്ട്.

കൂ​ടാ​തെ ര​ണ്ട് ഹോ​ളി​വു​ഡ് സി​നി​മ​ക​ൾ​ക്കു പി​ന്നി​ലും പ്ര​വ​ർ​ത്തി​ച്ചു. ഇ​ട​ക്കാ​ല​ത്ത് മൂ​വി​ലാ​ൻ​ഡ് സി​നി​മാ​മാ​ഗ​സി​ന്‍റെ മൈ​സൂ​രു ക​റ​ൻ​സ്പോ​ണ്ട​ന്‍റാ​യി. ഇ​തി​നി​ട​യി​ൽ സി​റ്റി ഫി​ലിം ജേ​ർ​ണ​ലി​സ്റ്റ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​കൂ​ടി അ​ല​ങ്ക​രി​ച്ചി​രു​ന്നു. കു​റ​ച്ചു​കാ​ലം ബി​ബി​സി​ക്കു​വേ​ണ്ടി​യും കാ​മ​റ ച​ലി​പ്പി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സ​ത്യ​പ്രേ​മ​കു​മാ​രി. മ​ക​ൾ: ചി​ത്ര. മ​രു​മ​ക​ൻ: ര​ജ​നി​കാ​ന്ത് രാ​ജ അ​ര​സ്.

Latest News

Corehub Up