x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു


Published: March 20, 2026 02:40 AM IST | Updated: March 20, 2026 02:40 AM IST

ചെ​​​​ന്നൈ: പ്ര​​​​ശ​​​​സ്ത ഛായാ​​​​ഗ്രാ​​​​ഹ​​​​ക​​​​ന്‍ മെ​​​​ല്ലി ഇ​​​​റാ​​​​നി (94) അ​​​​ന്ത​​​​രി​​​​ച്ചു. ചെ​​​​ന്നൈ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ പാ​​​​ളി​​​​ച്ച​​​​ക​​​​ള്‍, യ​​​​ക്ഷി, വാ​​​​ഴ്‌​​വേ​​​​മാ​​​​യം, അ​​​​ര​​​​നാ​​​​ഴി​​​​ക​​​​നേ​​​​രം, ശ​​​​ര​​​​പ​​​​ഞ്ജ​​​​രം തു​​​​ട​​​​ങ്ങി​​​​യ ക്ലാ​​​​സി​​​​ക് മ​​​​ല​​​​യാ​​​​ള ച​​​​ല​​​​ച്ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ ഛായാ​​​​ഗ്രാ​​​​ഹ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു മെ​​​​ല്ലി ഇ​​​​റാ​​​​നി.

ഇ​​​​ന്ത്യ​​​​ന്‍ സി​​​​നി​​​​മ​​​​യി​​​​ലെ ആ​​​​ദ്യ​​​​കാ​​​​ല കാ​​​​മ​​​​റാ​​​​മാ​​​​നാ​​​​യ ആ​​​​ദി എം. ​​​​ഇ​​​​റാ​​​​നി​​​​യു​​​​ടെ മ​​​​ക​​​​നാ​​​​ണ് മെ​​​​ല്ലി. 1932 ഓ​​​​ഗ​​​​സ്റ്റ് അ​​​​ഞ്ചി​​​​ന് മും​​​​ബൈ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ജ​​​​ന​​​​നം. പി​​​​താ​​​​വി​​​​ല്‍നി​​​​ന്നാ​​​​ണ് ഛായാ​​​​ഗ്ര​​​​ഹ​​​​ണം അ​​​​ഭ്യ​​​​സി​​​​ച്ച​​​​ത്.

1961ല്‍ ​​​​ജ്ഞാ​​​​ന​​​​സു​​​​ന്ദ​​​​രി എ​​​​ന്ന ച​​​​ല​​​​ച്ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് സ്വ​​​​ത​​​​ന്ത്ര ഛായാ​​​​ഗ്രാ​​​​ഹ​​​​ക​​​​നാ​​​​യി മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ല്‍ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. പ്ര​​​​ഗ​​​​ല്ഭ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ കെ.​​​​എ​​​​സ്. സേ​​​​തു​​​​മാ​​​​ധ​​​​വ​​​​ന്‍റെ ആ​​​​ദ്യസി​​​​നി​​​​മ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ത്. സം​​​​വി​​​​ധാ​​​​യ​​​​ക​​ന്‍ ഹ​​​​രി​​​​ഹ​​​​ര​​​​ന്‍റെ​​​​യും പ്രി​​​​യ​​​​പ്പെ​​​​ട്ട കാ​​​​മ​​​​റ​​​​മാ​​​​നാ​​​​യി​​​​രു​​​​ന്നു മെ​​​​ല്ലി ഇ​​​​റാ​​​​നി.

മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മാച​​​​രി​​​​ത്ര​​​​ത്തി​​​​ലെ പ​​​​ല അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ​​​​യും ജ​​​​ന​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ച​​​​ത് മെ​​​​ല്ലി ഇ​​​​റാ​​​​നി​​​​യു​​​​ടെ ഫ്രെ​​​​യി​​​​മു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു.
ദൃ​​​​ശ്യ​​​​ഭം​​​​ഗി​​​​യു​​​​ള്ള ഗാ​​​​ന​​​​ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു മെ​​​​ല്ലി ഇ​​​​റാ​​​​നി​​​​യു​​​​ടെ മ​​​​റ്റൊ​​​​രു സ​​​​വി​​​​ശേ​​​​ഷ​​​​ത.

Tags : Cinematographer Melli Irani passes away

Recent News

Corehub Up