x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട​ക​ക്കാ​ര്‍ ഒ​ഴി​ഞ്ഞി​ല്ല: വീ​ട്ടു​ട​മ​ക​ള്‍ വീ​ട് ഇ​ടി​ച്ചുനി​ര​ത്തി

വെബ് ഡെസ്ക്
Published: August 13, 2026 12:50 AM IST | Updated: August 13, 2026 12:50 AM IST

വാ​ട​ക ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഉ​ട​മ​ക​ള്‍ ത​ക​ര്‍​ത്ത വീ​ട്

കൊ​ല്ലം: വാ​ട​ക ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി ദന്പതികൾ താ​മ​സി​ച്ചു​വ​രു​ന്ന വീ​ടും ക​ട​യും ഉ​ട​മ​ക​ള്‍ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു​നി​ര​ത്തി.
വാ​ട​ക​ക്കാ​രാ​യ ദ​മ്പ​തി​ക​ള്‍ പ​രാ​തി ന​ല്‍​കാ​ന്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം.

അ​ബ്ദു​ൾ വാ​ഹി​ദും സു​ഹ​റാ ബീ​വി​യും വ​ര്‍​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു വ​ന്നി​രു​ന്ന ക​ട​യോ​ട് കൂ​ടി​യ വീ​ടാ​ണ് ഉ​ട​മ​ക​ള്‍ ഇന്നലെ രാവിലെ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്ത​ത്.

വാ​ട​ക​ക്കാ​രും ഉ​ട​മ​ക​ളും ത​മ്മി​ല്‍ വി​ഷ​യ​ത്തി​ല്‍ കോ​ട​തി​യി​ല്‍ കേ​സ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ത​ങ്ങ​ള്‍ പ​രാ​തി ന​ല്‍​കു​ന്ന​തി​നാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഉ​ട​മ​സ്ഥ​ര്‍ കെ​ട്ടി​ടം ത​ക​ര്‍​ത്ത​തെ​ന്ന് ദ​മ്പ​തി​ക​ള്‍ ആ​രോ​പി​ച്ചു. അ​ന്‍​വ​ര്‍, ദി​ല്‍​വ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ട് ത​ക​ര്‍​ത്ത​തെ​ന്നും ദ​മ്പ​തി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. വീ​ട് ത​ക​ര്‍​ത്ത​തോ​ടെ വ​സ്ത്ര​ങ്ങ​ളും മ​റ്റ് വീ​ട്ടു​സാ​ധ​ന​ങ്ങ​ളും അ​ട​ക്കം അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ടു ന​ശി​ച്ച​താ​യും അ​ബ്ദു​ൾ വാ​ഹി​ദും സു​ഹ​റാ ബീ​വി​യും പ​റ​ഞ്ഞു.

Tags : Nattuvisesham DistrictNews DeepikaNews Demolished

Recent News

Corehub Up