x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ണിൽ പൊന്നു വിളയിച്ച്...


Published: August 17, 2026 03:53 AM IST | Updated: August 17, 2026 03:53 AM IST

35 ഇ​​നം ക​​പ്പ​​ക​​ള്‍; വിസ്മയമായി കു​​ട്ടി​​ക്ക​​ര്‍​ഷ​​ക​​ന്‍


കോ​​ട്ട​​യം: നാ​​ടി​​ന് അ​​ന്യ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത​​ട​​ക്കം 35 ഇ​​നം ക​​പ്പ​​ക​​ള്‍ കൃ​​ഷി ചെ​​യ്യു​​ക​​യാ​​ണ് കു​​ട്ടി​​ക്ക​​ര്‍​ഷ​​ക​​ന്‍. ഉ​​ഴ​​വൂ​​ര്‍ ഒ​​എ​​ല്‍​എ​​ല്‍ ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ര്‍​ഥി​​യും അ​​രീ​​ക്ക​​ര ആ​​റു​​കാ​​ക്ക​​ല്‍ വി​​നോ​​ദി​​ന്‍റെ​​യും സു​​ജി​​ത​​യു​​ടെ​​യും മ​​ക​​നു​​മാ​​യ യ​​ദു​​വാ​​ണ് ക​​പ്പ​​കൃ​​ഷി​​യി​​ല്‍ വൈ​​വി​​ധ്യം തീ​​ര്‍​ക്കു​​ന്ന​​ത്. അ​​ച്ഛ​​നോ​​ടും അ​​മ്മ​​യോ​​ടു​​മൊ​​പ്പം പാ​​ലാ​​യി​​ലെ ഒ​​രു ഹോ​​ട്ട​​ലി​​ല്‍ ക​​പ്പ ക​​ഴി​​ച്ച​​പ്പോ​​ള്‍ ക​​പ്പ​​യു​​ടെ വ്യ​​ത്യ​​സ്ത​​മാ​​യ രു​​ചി യ​​ദു​​വി​​ന് വ​​ല്ലാ​​തെ ഇ​​ഷ്ട​​മാ​​യി.

എ​​വി​​ടെ​​നി​​ന്നാ​​ണ് ഈ ​​ക​​പ്പ വാ​​ങ്ങി​​യ​​തെ​​ന്ന് ചോ​​ദി​​ച്ച​​റി​​ഞ്ഞ് പാ​​ലാ മു​​ത്തോ​​ലി​​യി​​ലു​​ള്ള ക​​ര്‍​ഷ​​ക​​ന്‍റെ അ​​ടു​​ത്തെ​​ത്തി. ആ​​മ്പ​​ക്കാ​​ട​​ന്‍ ക​​പ്പ​​യാ​​ണ് ക​​ഴി​​ച്ച​​തെ​​ന്നും ക​​പ്പ​​ക​​ളി​​ല്‍ വി​​വി​​ധ​​യി​​ന​​ങ്ങ​​ളു​​ണ്ടെ​​ന്നും ഓ​​രോ​​ന്നി​​നും വ്യ​​ത്യ​​സ്ത രു​​ചി​​യാ​​ണെ​​ന്നും മ​​ന​​സി​​ലാ​​ക്കി​​യ യ​​ദു ക​​പ്പ​​ത്ത​​ണ്ടു​​ക​​ള്‍ വാ​​ങ്ങി സ്വ​​ന്തം പു​​ര​​യി​​ട​​ത്തി​​ലും വീ​​ട്ടു​​മു​​റ്റ​​ത്ത് ചാ​​ക്കി​​ലും ന​​ടു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് മു​​ത്തോ​​ലി ഗ്രാ​​മീ​​ണം കൃ​​ഷി​​ഭൂ​​മി​​യി​​ലെ​​ത്തി വി​​വി​​ധ​​ങ്ങ​​ളാ​​യ ഇ​​നം വി​​ത്തു​​ത​​ണ്ടു​​ക​​ള്‍ ശേ​​ഖ​​രി​​ച്ചു. ഓ​​രോ ഇ​​ന​​വും പ​​ത്തു ചു​​വ​​ടാ​​ണ് ന​​ട്ട​​ത്. ഇ​​പ്പോ​​ള്‍ വീ​​ട്ടി​​ലും ബ​​ന്ധു​​വി​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ലു​​മാ​​യി 50 സെ​​ന്‍റ് സ്ഥ​​ല​​ത്ത് ക​​പ്പ കൃ​​ഷി ന​​ട​​ത്തു​​ന്നു.

പ​​ഴ​​യ ഇ​​ന​​ങ്ങ​​ളാ​​യ ആ​​മ്പ​​ക്കാ​​ട​​ന്‍, സി​​ലോ​​ണ്‍, രാ​​മ​​ന്‍, മ​​ല​​ബാ​​ര്‍, ജ​​ര്‍​മ​​ന്‍, ഇ​​സ്ര​​യേ​​ല്‍, കം​​ബോ​ഡി​​യ, മ​​ഞ്ഞ​​ക്ക​​പ്പ, ഏ​​ത്ത​​ക്ക​​പ്പ, സ്‌​​പെ​​യി​​ന്‍ മ​​രി​​യ, ശ്രീ​​സ്വ​​ര്‍​ണ, വ​​ല്ല​​ഭ​​ന്‍, ശ്രീ​​ര​​ക്ഷ, ശ്രീ​​വി​​ശാ​​ഖം, ശ്രീ ​​ഉ​​ത്രാ​​ടം, കേ​​ര​​ള​​ശ്രീ, ചീ​​നി​​ക്കി​​ഴ​​ങ്ങ് ക​​പ്പ്, ഉ​​ണ്ട​​ക്ക​​പ്പ, വെ​​ള്ളാ​​യ​​ണി ഹ്ര​​സ്വ, വെ​​ളു​​ത്ത മി​​ക്ച​​ര്‍, ക​​റു​​ത്ത മി​​ക്ച​​ര്‍ തു​​ട​​ങ്ങി വ്യ​​ത്യ​​സ്ത​​വും വൈ​​വി​​ധ്യ​​വും നി​​റ​​ഞ്ഞ 35 ഇ​​ന​​ങ്ങ​​ളു​​ണ്ട് യ​​ദു​​വി​​ന്‍റെ ക​​പ്പ​​ത്തോ​​ട്ട​​ത്തി​​ല്‍.

ക​​പ്പ കൂ​​ടാ​​തെ വാ​​ഴ, ചെ​​റു​​കി​​ഴ​​ങ്ങു​​ക​​ള്‍, ചീ​​ര, വ​​ഴു​​ത​​ന, ചീ​​നി തു​​ട​​ങ്ങി​​യ കൃ​​ഷി​​ക​​ളു​​മു​​ണ്ട്. ഒ​​രു കൗ​​തു​​ക​​ത്തോ​​ടെ ആ​​രം​​ഭി​​ച്ച ക​​പ്പ​​കൃ​​ഷി യ​​ദു​​വി​​ന് ഇ​​ന്ന് ഹ​​ര​​മാ​​ണ്. സ്‌​​കൂ​​ള്‍ സ​​മ​​യം ക​​ഴി​​ഞ്ഞും അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലു​​മാ​​ണ് യ​​ദു​​വി​​ന്‍റെ കൃ​​ഷി പ​​രി​​പാ​​ല​​നം. ജൈ​​വ​​വ​​ളമാ​​ണ് ന​​ല്‍​കു​​ന്ന​​ത്. ക​​പ്പ​​യി​​ല്‍ കൂ​​ടു​​ത​​ല്‍ വൈ​​വി​​ധ്യം തേ​​ടി​​യു​​ള്ള യാ​​ത്ര​​യി​​ല്‍ യ​​ദു​​വി​​ന് മാ​​താ​​പി​​താ​​ക്ക​​ളും സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​രും പ​​ഞ്ചാ​​യ​​ത്തും കൃ​​ഷി​​വ​​കു​​പ്പും പി​​ന്തു​​ണ​​യു​​മാ​​യി ഒ​​പ്പ​​മു​​ണ്ട്. ക​​ര്‍​ഷ​​ക​​ദി​​ന​​മാ​​യ ഇ​​ന്ന് വെ​​ളി​​യ​​ന്നൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് ഈ ​​കു​​ട്ടി​​ക്ക​​ര്‍​ഷ​​ക​​നെ ആ​​ദ​​രി​​ക്കും.

നെ​​ല്‍​കൃ​​ഷി​​യി​​ൽ നൂ​​റു​​മേ​​നി കൊയ്ത് ഷീല

കോ​​ട്ട​​യം: നെ​​ൽ​​കൃ​​ഷി​​യി​​ൽ​​നി​​ന്നു ക​​ർ​​ഷ​​ക​​ർ വ​​ൻ​​തോ​​തി​​ൽ പി​​ൻ​​വാ​​ങ്ങു​​ന്പോ​​ഴും വൈ​​ക്കം വെ​​ച്ചൂ​​ര്‍ ഇ​​ട​​യാ​​ഴം മു​​പ്ര​​ള്ളി​​ല്‍ ഷീ​​ല ക​​ഴി​​ഞ്ഞ 28 വ​​ര്‍​ഷ​​മാ​​യി നെ​​ല്‍​കൃ​​ഷി​​യി​​ൽ നൂ​​റു​​മേ​​നി കൊ​​യ്യു​​ക​​യാ​​ണ്. നെ​​ല്‍​കൃ​​ഷി ഷീ​​ല​​യ്ക്ക് ജീ​​വ​​നും ജീ​​വി​​ത​​വു​​മാ​​ണ്. ഭ​​ര്‍​ത്താ​​വ് അ​​ന​​സു​​രാ​​ജി​​ന്‍റെ മ​​ര​​ണ​​ശേ​​ഷം കു​​ടും​​ബം പു​​ല​​ര്‍​ത്താ​​നാ​​യി ഷീ​​ല മു​​ഴു​​വ​​ന്‍​സ​​മ​​യ ക​​ര്‍​ഷ​​ക​​യാ​​യി മാ​​റു​​ക​​യാ​​യി​​രു​​ന്നു.

മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ന്‍റെ കൈ​​വ​​ഴി​​ക​​ളി​​ല്‍​നി​​ന്ന് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന ജ​​ലം ഉ​​പ​​യോ​​ഗി​​ച്ച് ര​​ണ്ടേ​​ക്ക​​ര്‍ സ്വ​​ന്തം ഭൂ​​മി​​യി​​ലും എ​​ട്ടേ​​ക്ക​​ര്‍ പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത ഭൂ​​മി​​യി​​ലു​​മാ​​ണ് നെ​​ല്‍​കൃ​​ഷി. പോ​​ത്തി​​ക്ക​​രി, കോ​​ല​​പ്രാ​​ത്തു​​ക​​രി, പു​​ത്ത​​ന്‍​ക​​രി, കാ​​ട്ടു​​ക്ക​​രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ള്‍. വ​​ര്‍​ഷ​​കൃ​​ഷി മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ഉ​​മ വി​​ത്താ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ​​ത്തെ കൃ​​ഷി​​യി​​റ​​ക്കി​​യി​​ട്ട് ഇ​​ന്ന് 50 ദി​​വ​​സം പി​​ന്നി​​ടും. പ്ര​​ള​​യ​​ത്തെ അ​​തി​​ജീ​​വി​​ച്ച നെ​​ല്‍​ച്ചെ​​ടി​​ക​​ള്‍ ഷീ​​ല​​യ്ക്ക് വ​​ലി​​യ പ്ര​​തീ​​ക്ഷ​​യാ​​ണ് ന​​ല്‍​കു​​ന്ന​​ത്.

നി​​ല​​മൊ​​രു​​ക്ക​​ലും വി​​ത​​യും ഞാ​​റു​​ന​​ട​​ലും ക​​ള​​പ​​റി​​ക്ക​​ലു​​മെ​​ല്ലാം ഷീ​​ല ത​​നി​​ച്ചാ​​ണ്. രാ​​സ​​വ​​ള​​വും ജൈ​​വ​​വ​​ള​​വും ഒ​​രേ പോ​​ലെ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. ജൈ​​വ​​വ​​ളം മാ​​ത്രം ഉ​​പ​​യോ​​ഗി​​ച്ചാ​​ല്‍ വേ​​ണ്ട വി​​ള​​വ് ല​​ഭി​​ക്കി​​ല്ലെ​​ന്നാ​​ണ് ഷീ​​ല​​യു​​ടെ പ​​ക്ഷം. കീ​​ട​​നാ​​ശി​​നി​​ക​​ളെ അ​​ക​​റ്റാ​​ന്‍ മ​​രു​​ന്നു പ്ര​​യോ​​ഗ​​വു​​മു​​ണ്ട്. ന​​ല്ല വി​​ത്തു ന​​ല്‍​കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്നാ​​ണ് ഷീ​​ല പ​​റ​​യു​​ന്ന​​ത്. ഒ​​പ്പം കൃ​​ത്യ​​സ​​മ​​യ​​ത്ത് നെ​​ല്ല് സം​​ഭ​​രി​​ക്കാ​​നും പ​​ണം ന​​ല്‍​കാ​​നും സം​​വി​​ധാ​​ന​​മു​​ണ്ടാ​​ക​​ണം.


നെ​​ല്‍​കൃ​​ഷി​​യു​​ടെ ഇ​​ട​​വേ​​ള​​യി​​ല്‍ പ​​ച്ച​​ക്ക​​റി കൃ​​ഷി​​യു​​മു​​ണ്ട്. മി​​ക​​ച്ച ജൈ​​വ പ​​ച്ച​​ക്ക​​റി ക​​ര്‍​ഷ​​ക​​യ്ക്കു​​ള്ള വെ​​ച്ചൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പു​​ര​​സ്‌​​കാ​​ര​​വും ഷീ​​ല​​യെ തേ​​ടി​​യെ​​ത്തി​​യി​​ട്ടു​​ണ്ട്. അ​​മ്മ അ​​മ്മി​​ണി, മ​​ക്ക​​ളാ​​യ ആ​​തി​​ര, അ​​ഞ്ജി​​ത എ​​ന്നി​​വ​​ര്‍ എ​​ല്ലാ പി​​ന്തു​​ണ​​യു​​മാ​​യി ഷീ​​ല​​യ്‌​​ക്കൊ​​പ്പ​​മു​​ണ്ട്. പാ​​ട​​ശേ​​ഖ​​ര സ​​മി​​തി ഭാ​​ര​​വാ​​ഹി​​യു​​മാ​​ണ്.

ചെ​ത്തി​പ്പൂ കൃ​ഷി​യി​ലൂ​ടെ അ​ധി​ക വ​രു​മാ​നം നേ​ടി അ​ഖി​ല്‍


പെ​​രു​​വ: ചെ​​ത്തി​​പ്പൂ കൃ​​ഷി​​യു​​മാ​​യി കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യി​​ല്‍ വ്യ​​ത്യ​​സ്ത​​നാ​​വു​​ക​​യാ​​ണ് അ​​ഖി​​ല്‍ എ​​ന്ന യു​​വാ​​വ്. ക്ഷേ​​ത്ര​​ങ്ങ​​ളി​​ല്‍ പൂ​​ജ​​യ്‌​​ക്കെ​​ടു​​ക്കു​​ന്ന ചെ​​ത്തി​​പ്പൂ​​വാ​​ണ് പെ​​രു​​വ കാ​​രി​​ക്കോ​​ട് ക​​രി​​മ്പി​​ല്‍ അ​​ഖി​​ല്‍ കെ. ​​ഭ​​ദ്ര​​ന്‍ വ്യാ​​പ​​ക​​മാ​​യി കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. മു​​ല്ല, ജ​​മ​​ന്തി തു​​ട​​ങ്ങി​​യ​​വ വ്യാ​​വ​​സാ​​യി​​ക അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ കൃ​​ഷി ചെ​​യ്യാ​​റു​​ണ്ടെ​​ങ്കി​​ലും ചെ​​ത്തി​​പ്പൂ​​വ് ഇ​​ത്ത​​ര​​ത്തി​​ല്‍ കൃ​​ഷി ചെ​​യ്യു​​ന്ന​​ത് വ​​ള​​രെ അ​​പൂ​​ര്‍​വ​​മാ​​ണ്. ആ​​രും​​ത​​ന്നെ ഇ​​ത്ത​​രം കൃ​​ഷി ചെ​​യ്യാ​​റി​​ല്ലെ​​ന്ന് അ​​ഖി​​ലും പ​​റ​​യു​​ന്നു. ഈ ​​പൂ​​ക്ക​​ള്‍ പൂ​​ജ​​യ്ക്ക​​ല്ലാ​​തെ മ​​റ്റാ​​വ​​ശ്യ​​ങ്ങ​​ള്‍​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും വി​​ര​​ള​​മാ​​ണ്.

അ​​ഖി​​ല്‍ ത​​ന്‍റെ വീ​​ടി​​നു സ​​മീ​​പ​​ത്താ​​യി 35 സെ​​ന്‍റ് സ്ഥ​​ല​​ത്ത് 600 ല​​ധി​​കം ചു​​വ​​ട് ചെ​​ത്തി​​ക​​ളാ​​ണ് വ​​ച്ചു​​പി​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​വ​​യി​​ല്‍ നി​​ന്നും പ്ര​​തി​​മാ​​സം 10,000-15,000 രൂ​​പ​​യോ​​ളം രൂ​​പ വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ന്നും അ​​ഖി​​ല്‍ പ​​റ​​യു​​ന്നു. ശാ​​ന്തി​​ക്കാ​​ര​​നാ​​യ അ​​ഖി​​ല്‍ ത​​ന്‍റെ സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ ക്ഷേ​​ത്ര​​ത്തി​​ലെ പൂ​​ജാ​​രി​​ക​​ള്‍ മു​​ഖേ​​ന​​യാ​​ണ് പൂ​​ക്ക​​ൾ വി​​ല്‍​പ​​ന ന​​ട​​ത്തു​​ന്ന​​ത്. തു​​ള​​സി​​യും കൃ​​ഷി ചെ​​യ്യു​​ന്നു​​ണ്ട്. മൂ​​ര്‍​ക്കാ​​ട്ടി​​പ്പ​​ടി ഗു​​രു​​ദേ​​വ ക്ഷേ​​ത്രം, വ​​ടു​​കു​​ന്ന​​പ്പു​​ഴ ഗു​​രു​​ദേ​​വ ക്ഷേ​​ത്രം, ഇ​​ടു​​ക്കി വെ​​ണ്‍​മ​​ണി ക്ഷേ​​ത്രം തു​​ട​​ങ്ങി ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ പൂ​​ജാ​​രി​​യാ​​ണ് അ​​ഖി​​ല്‍.

നെൽവി​​ത്ത് കി​​ളി​​ർ​​ത്തി​​ല്ലെ​​ങ്കി​​ലെ​​ന്താ, പരിഹാരവുമായി കു​​ട്ട​​നുണ്ട്

കു​​മ​​ര​​കം: നെ​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​ത്താ​​ണി​​യാ​​ണ് കു​​മ​​ര​​കം മാ​​ങ്ങാ​​യി​​ൽ കു​​ട്ട​​നെ​​ന്ന എം.​​ആ​​ർ. ര​​വീ​​ന്ദ്ര​​നാ​​ഥ് . വി​​ത​​യ്ക്കാ​​ൻ നി​​ലം ഒ​​രു​​ക്കി വി​​ത്തും കെ​​ട്ടി കാ​​ത്തി​​രി​​ക്കു​​ന്ന പ​​ല ക​​ർ​​ഷ​​ക​​ർ​​ക്കും സ​​മ​​യ​​ത്ത് വി​​ത്ത് കി​​ളി​​ർ​​ക്കാ​​ത്ത​​ത് ഏ​​റെ പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ർ​​ഷ​​ക​​ർ അ​​ഭ​​യം തേ​​ടു​​ന്ന​​ത് കു​​ട്ട​​നെ​​ന്ന അ​​നു​​ഭ​​വ​​ജ്ഞാ​​നി​​യാ​​യ ക​​ർ​​ഷ​​ക​​നെ​​യാ​​ണ്.

സ്വ​​ന്തം അ​​നു​​ഭ​​വ പാ​​ഠ​​ത്തി​​ലൂ​​ടെ ക​​ണ്ടെ​​ത്തി​​യ നൂ​​ത​​ന മാ​​ർ​​ഗ​​ത്തി​​ലൂ​​ടെ ഏ​​തി​​നും നെ​​ൽ വി​​ത്തും കു​​ട്ട​​ന്‍റെ ക​​ര​​സ്പ​​ർ​​ശ​​മേ​​റ്റാ​​ൽ കി​​ളി​​ർ​​ക്കും . ഉ​​മ, ജ്യോ​​തി, മ​​ണി​​ര​​ത്നം തു​​ട​​ങ്ങി​​യ വി​​ത്തു​​ക​​ൾ കു​​ട്ട​​ന്‍റെ വ​​സ​​തി​​യി​​ൽ സ്റ്റോ​​ക്കു​​ണ്ട്. കി​​ളി​​ർ​​പ്പി​​ച്ചു വി​​ത​​യ്ക്കാ​​ൻ പാ​​ക​​മാ​​യ വി​​ത്തും കു​​ട്ട​​ൻ ചേ​​ട്ട​​നെ സ​​മീ​​പി​​ച്ചാ​​ൽ ല​​ഭി​​ക്കും. കി​​ളി​​ർ​​പ്പി​​ക്കു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട വി​​ത്ത് മാ​​ങ്ങാ​​യി​​ൽ ഏ​​ല്പി​​ച്ചാ​​ൽ 48 മ​​ണി​​ക്കൂ​​റി​​ൽ കി​​ളി​​ർ​​പ്പി​​ച്ച് ന​​ൽ​​കും .

കു​​ട്ട​​ൻ ത​​ന്‍റെ 10 -ാമ​​ത്തെ വ​​യ​​സി​​ൽ പി​​താ​​വ് മ​​രി​​ച്ച​​തോ​​ടെ പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ക​​ർ​​ഷ​​ക​​നാ​​യി. കോ​​ട​​തി ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​ട്ടാ​​യി​​രു​​ന്നു ഔ​​ദ്യോ​​ഗി​​ക ജീ​​വി​​തം. 2004-ൽ ​​ശി​​ര​​സ്ത​​ദാ​​റാ​​യി വി​​ര​​മി​​ച്ചു. അ​​തോ​​ടെ പൂ​​ർ​​ണ ക​​ർ​​ഷ​​ക​​നാ​​യി. ഒ​​രേ​​ക്ക​​റി​​ൽ തു​​ട​​ങ്ങി​​യ നെ​​ൽ​​കൃ​​ഷി ഇ​​പ്പോ​​ൾ 76 വ​​യ​​സി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ 22 ഏ​​ക്ക​​റാ​​യി വ​​ർ​​ധി​​ച്ചു. ത​​ന്‍റെ പാ​​ട​​ത്ത് വി​​ള​​യു​​ന്ന നെ​​ല്ല​​ത്ര​​യും ഉ​​ണ​​ങ്ങി വി​​ത്താ​​ക്കു​​ക​​യാ​​ണ് പ​​തി​​വ്.

ഗ്രോ ​​ബാ​​ഗി​​നു​​പ​​ക​​രം സി​​മ​​ന്‍റ് ചാ​​ക്കു​​ക​​ളി​​ൽ പ​​ച്ച​​ക്ക​​റി കൃ​​ഷി ചെ​​യ്ത് ഈ ​​ക​​ർ​​ഷ​​ക​​ൻ ഉ​​ത്പാ​​ദി​​പ്പി ക്കു​​ന്ന​​ത് നൂ​​റു​​മേ​​നി​​യാ​​ണ്. ഒ​​രു വീ​​ട്ടി​​ൽ ഒ​​രു മു​​ള​​കു​​ചെ​​ടി​​യും ക​​റി​​വേ​​പ്പും ഇ​​ഞ്ചി​​യും വ​​ള​​ർ​​ത്തു​​ന്ന പ​​ദ്ധ​​തി​​ക്ക് കൃ​​ഷി വ​​കു​​പ്പി​​ന്‍റെ അം​​ഗീ​​കാ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. 400-ൽ ​​അ​​ധി​​കം കാ​​ർ​​ഷി​​ക പു​​സ്ത​​ക​​ങ്ങ​​ൾ വാ​​യ​​ന​​മു​​റി​​യി​​ൽ ക​​രു​​തി​​യി​​ട്ടു​​ണ്ട്. വ്യ​​വ​​സാ​​യ വ​​കു​​പ്പി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ച ശേ​​ഷം ഭാ​​ര്യ ര​​ത്ന​​മ്മ ന​​ൽ​​കു​​ന്ന പ്രോ​​ത്സാ​​ഹ​​ന​​വും സ​​ഹാ​​യ​​വും കു​​ട്ട​​ന്‍റെ കാ​​ർ​​ഷി​​ക​​വി​​ജ​​യ​​ത്തി​​ന് ക​​രു​​ത്താ​​ണ്.

K-Rail Survey K-Rail Survey K-Rail Survey

Tags : nattu vishesham Growing gold in the soil.

Recent News

Corehub Up