എടത്വ: നെഹ്റുട്രോഫി ജലമേളയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തലവടി ചുണ്ടന് പരീശീലനത്തുഴച്ചിലിന് തുടക്കം കുറിച്ചു.
ബിനു എച്ച്. പുതുവേലില്‍, ജോസ് പുതിയറ എന്നിവര്‍ ക്യാപ്റ്റന്മാരായി വിബിസി കൈനകരിയുടെ കൈ കരുത്തിലാണ് മത്സരത്തിന് ഒരുങ്ങുന്നത്. വിബിസി കൈനകരി പ്രസിഡന്റ് സജു സെബാസ്റ്റ്യന്‍, സെക്രട്ടറി സി.ജി. വിജയപ്പന് എന്നിവരുടെ നേതൃത്വത്തിലാണ് നെഹ്റു ട്രോഫി ജലമേളയ്ക്കായി വള്ളം എത്തുന്നത്. ഇത്തവണ ആദ്യം രജിസ്റ്റര്‍ ചെയ്തത് തലവടി ചുണ്ടനായിരുന്നു. ഒന്നാം ഹീറ്റ്സില്‍ ഒന്നാം ട്രാക്കില്‍ ഒന്നാം നമ്പര്‍ വള്ളമായിയാണ് തുഴയെറിയുന്നത്.
തലവടി ടൗണ്‍ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടന്‍വള്ള സമിതിയുടെയും തലവടി ചുണ്ടന് വള്ളം ഓവര്‍സീസ് ഫാന്‍സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പുന്നമടയിലെ ഓളപ്പരപ്പിലാണ് പരിശീലനത്തുഴച്ചിൽ.