x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​വി​ലെ പൂ​ട്ടി​ച്ച ബാ​ര്‍ വൈ​കു​ന്നേ​രം തു​റ​ന്നു; ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി എ​ക്‌​സൈ​സ് മ​ന്ത്രി


Published: August 17, 2026 03:46 AM IST | Updated: August 17, 2026 03:46 AM IST

കോ​​ട്ട​​യം: സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തി​​ൽ രാ​​വി​​ലെ എ​​ക്‌​​സൈ​​സ് പൂ​​ട്ടി സീ​​ൽ ചെ​​യ്ത ബാ​​ര്‍ വൈ​​കു​​ന്നേ​​രം വീ​​ണ്ടും തു​​റ​​ന്ന് പ്ര​​വ​​ര്‍​ത്തി​​ച്ച​​തി​​ല്‍ ക​​ടു​​ത്ത ന​​ട​​പ​​ടി​​യു​​മാ​​യി എ​​ക്‌​​സൈ​​സ് മ​​ന്ത്രി എം. ​​ലി​​ജു. കോ​​ട്ട​​യം മ​​ണ​​ർ​​കാ​​ട്ടു​​ള്ള രാ​​ജ് റീ​​ഗ​​ല്‍ ബാ​​റി​​ന്‍റെ ലൈ​​സ​​ന്‍​സ് റ​​ദ്ദാ​​ക്കാ​​നാ​​ണ് മ​​ന്ത്രി നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യ​​ത്.

വീ​​ഴ്ച​​വ​​രു​​ത്തി​​യ എ​​ക്‌​​സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കെ​​തി​​രേ സ​​സ്‌​​പെ​​ന്‍​ഷ​​ന്‍ ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​നും മ​​ന്ത്രി എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍​ക്ക് നി​​ര്‍​ദേ​​ശം ന​​ല്‍​കി. ഡ്യൂ​​ട്ടി​​യി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന ഫീ​​ല്‍​ഡ് ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ അ​​ട​​ക്ക​​മു​​ള്ള​​വ​​രെ സ​​സ്‌​​പെ​​ന്‍​ഡ് ചെ​​യ്യാ​​നാ​​ണ് തീ​​രു​​മാ​​നം.
വി​​ഷ​​യ​​ത്തി​​ല്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച് അ​​ടി​​യ​​ന്ത​​ര​​മാ​​യി അ​​റി​​യി​​ക്ക​​ണ​​മെ​​ന്നും ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ള്‍ ആ​​വ​​ര്‍​ത്തി​​ക്കു​​ന്നി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി ക​​മ്മീ​​ഷ​​ണ​​ര്‍​ക്ക് നി​​ര്‍​ദേ​​ശം ന​​ല്‍​കി. നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി അ​​തി​​രാ​​വി​​ലെ തു​​റ​​ന്ന് പ്ര​​വ​​ര്‍​ത്തി​​ച്ച ബാ​​ര്‍ എ​​ക്‌​​സൈ​​സ് മി​​ന്ന​​ല്‍ പ​​രി​​ശോ​​ധ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് പൂ​​ട്ടി​​ച്ചി​​രു​​ന്നു.

പു​​ല​​ർ​​ച്ചെ അ​​ഞ്ചു മു​​ത​​ല്‍ ബാ​​റി​​ല്‍ മ​​ദ്യ വി​​ല്പ​​ന ന​​ട​​ത്തി​​യ​​താ​​യി ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ര്‍​ന്നാ​​ണ് ബാ​​ര്‍ പൂ​​ട്ടി സീ​​ല്‍ ചെ​​യ്ത​​ത്.​​എ​​ന്നാ​​ൽ, വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ബാ​​ര്‍ വീ​​ണ്ടും തു​​റ​​ന്ന് പ്ര​​വ​​ര്‍​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​വി​​വ​​രം ല​​ഭി​​ച്ച​​തോ​​ടെ​​യാ​​ണ് മ​​ന്ത്രി ബാ​​റി​​ന്‍റെ ലൈ​​സ​​ന്‍​സ് റ​​ദ്ദാ​​ക്കാ​​ന്‍ എ​​ക്‌​​സൈ​​സ് ക​​മ്മീ​​ഷ​​ണ​​റോ​​ട് നി​​ര്‍​ദേ​​ശി​​ച്ച​​തും ബാ​​ര്‍ തു​​റ​​ന്ന​​ത് എ​​ക്‌​​സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ വീ​​ഴ്ച​​യാ​​ണെ​​ന്ന് വി​​ല​​യി​​രു​​ത്തി​​യ​​തും.

കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ ചി​​ല ബാ​​റു​​ക​​ള്‍ സം​​സ്ഥാ​​ന​​ത്തെ മ​​റ്റു ബാ​​റു​​ക​​ളെ​​പ്പോ​​ലെ സ​​മ​​യ​​ക്ര​​മം പാ​​ലി​​ച്ച​​ല്ല പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​തെ​​ന്ന് നേ​​ര​​ത്തെ​​ത​​ന്നെ എ​​ക്‌​​സൈ​​സ് മ​​ന്ത്രി എം. ​​ലി​​ജു വി​​മ​​ര്‍​ശി​​ച്ചി​​രു​​ന്നു. നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി അ​​തി​​രാ​​വി​​ലെ തു​​റ​​ക്കു​​ന്ന ബാ​​റു​​ക​​ള്‍​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്ന താ​​ക്കീ​​തും മ​​ന്ത്രി ന​​ല്‍​കി​​യി​​രു​​ന്നു.

Tags : nattu vishesham Bar that was closed reopened in the evening

Recent News

Corehub Up