x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം സ്പെ​ഷ​ൽ ട്രെ​യി​ൻ; ക​രു​നാ​ഗ​പ്പ​ള്ളി, കാ​യം​കു​ളം സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ്


Published: August 17, 2026 03:55 AM IST | Updated: August 17, 2026 03:55 AM IST

ആ​ല​പ്പു​ഴ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് എ​സ്എംവിടി ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് റൂ​ട്ടി​ൽ അ​ധി​ക ഓ​ണം സ്പെ​ഷ​ൽ ട്രെ​യി​നി​ന് ക​രു​നാ​ഗ​പ്പ​ള്ളി, കാ​യം​കു​ളം സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യി കെ​.സി. വേ​ണു​ഗോ​പാ​ൽ എം​പി അ​റി​യി​ച്ചു.

06569-ാം ന​മ്പ​ർ എ​സ്എംവിടി ബം​ഗ​ളൂ​രു-തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ഓ​ഗ​സ്റ്റ് 20ന് ​പു​റ​പ്പെ​ട്ട് 21ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും വി​ധ​വും തി​രി​കെ​യു​ള്ള ട്രെ​യി​ൻ (06570) ഓ​ഗ​സ്റ്റ് 22ന് ​തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് പു​റ​പ്പെ​ട്ട് 23ന് ​ബം​ഗ​ളൂ​രു എ​ത്തും വി​ധ​വു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ഓ​ണ​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ അ​ധി​ക തി​ര​ക്ക് പ​രി​ഗ​ണി​ച്ച് അ​ധി​ക സ​ർ​വീ​സ് അ​നു​വ​ദി​ച്ച​ത് കേ​ര​ള​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.​ ബം​ഗ​ളൂ​രു​വി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും കേ​ര​ള​ത്തി​ൽനി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്കും കൂ​ടു​ത​ൽ യാ​ത്രാ​സൗ​ക​ര്യം ല​ഭി​ക്കും.

Tags : nattu vishesham Onam special train

Recent News

Corehub Up