Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhishek Banerjee MP

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കു​ നേ​രേ​യും ബു​ൾ​ഡോ​സ​ർ രാ​ജ്

കോ​​​​ൽ​​​​ക്ക​​​​ത്ത: തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി അ​​​​ഭി​​​​ഷേ​​​​ക് ബാ​​​​ന​​​​ർ​​​​ജി​​​​ക്കു​​​​ നേ​​​​രേ​​​​യും ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ബു​​​​ൾ​​​​ഡോ​​​​സ​​​​ർ രാ​​​​ജ്. അ​​​​ഭി​​​​ഷേ​​​​ക് ബാ​​​​ന​​​​ർ​​​​ജി​​​​യു​​​​ടെ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ വീ‌​​​​ടി​​​​നു മു​​​​ന്നി​​​​ലെ മു​​​​ള ഷെ​​​​ഡ്ഡും ഇ​​​​രു​​​​മ്പ് ഗേ​​​​റ്റും ന​​​​ഗ​​​​ര​​​​സ​​​​ഭ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ബു​​​​ൾ​​​​ഡോ​​​​സ​​​​റു​​​​മാ​​​​യെ​​​​ത്തിതക​​​​ർ​​​​ത്തു.

ന​​​​ട​​​​പ്പാ​​​​ത​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ചി​​​​രു​​​​ന്ന താ​​​​ത്കാ​​​​ലി​​​​ക മു​​​​ള ഷെ​​​​ഡാ​​​​ണ് ത​​​​ക​​​​ർ​​​​ത്ത​​​​ത്. കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ത​​​​ട​​​​സ​​​​മു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​പ​​​​ടി. കാ​​​​ളി​​​​ഘ​​​​ട്ട് റോ​​​​ഡി​​​​ലെ 121-ാം ന​​​​മ്പ​​​​ര്‍ വ​​​​സ​​​​തി​​​​ക്ക് പു​​​​റ​​​​ത്ത് പൊ​​​​ലി​​​​സി​​​​നെ​​​​യും കേ​​​​ന്ദ്ര​​​​സേ​​​​ന​​​​യെ​​​​യും വി​​​​ന്യ​​​​സി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് ന​​​​ഗ​​​​ര​​​​സ​​​​ഭാ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ ബു​​​​ള്‍​ഡോ​​​​സ​​​​ര്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് താ​​​​ത്കാ​​​ലി​​​​ക നി​​​​ര്‍​മി​​​​തി പൊ​​​​ളി​​​​ച്ചു​​​​മാ​​​​റ്റി​​​​യ​​​​ത്. തു​​​​ട​​​​ര്‍​ന്ന് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ത വൃ​​​​ത്തി​​​​യാ​​​​ക്കു​​​​ക​​​​യും മ​​​​തി​​​​ലി​​​​ന് പു​​​​റ​​​​ത്ത് സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന ഇ​​​​രു​​​​മ്പ് ഗേ​​​​റ്റ് ഗ്യാ​​​​സ് ക​​​​ട്ട​​​​ര്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മു​​​​റി​​​​ച്ചു​​​​മാ​​​​റ്റു​​​​ക​​​​യും ചെ​​​​യ്തു.

ബു​​​​ൾ​​​​ഡോ​​​​സ​​​​റു​​​​ക​​​​ൾ​​​​ക്ക് ത​​​​ന്നെ നി​​​​ശ​​​​ബ്ദ​​​​നാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് തൃ​​​​ണ​​​​മൂ​​​​ൽ ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ടറികൂ​​​​ടി​​​​യാ​​​​യ അ​​​​ഭി​​​​ഷേ​​​​ക് പ​​​​റ​​​​ഞ്ഞു.

ബം​​​​ഗാ​​​​ൾ വി​​​​രു​​​​ദ്ധ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ടം തു​​​​ട​​​​രും. അ​​​​വ​​​​സാ​​​​ന ശ്വാ​​​​സം വ​​​​രെ ഒ​​​​ട്ടും പി​​​​ന്നോ​​​​ട്ടു​​​​പോ​​​​കി​​​​ല്ല, ഒ​​​​രി​​​​ഞ്ചു പോ​​​​ലും വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കി​​​​ല്ല -അ​​​​ഭി​​​​ഷേ​​​​ക് എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു. സ​​​​മീ​​​​പ​​​​വാ​​​​സി​​​​ക​​​​ൾക്കു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ നേ​​​​രി​​​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന് പ​​​​ഞ്ചാ​​​​യ​​​​ത്ത്, ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന മ​​​​ന്ത്രി ദി​​​​ലീ​​​​പ് ഘോ​​​​ഷ് പ​​​​റ​​​​ഞ്ഞു.

അ​​​​ഭി​​​​ഷേ​​​​കി​​​​ന് ഇ​​​​സ്ഡ് പ്ല​​​​സ് സു​​​​ര​​​​ക്ഷാ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ, സു​​​​ര​​​​ക്ഷാ ചു​​​​മ​​​​ത​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് താ​​​​മ​​​​സ​​​​സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് സെ​​​​ക്യൂ​​​​രി​​​​റ്റി​​​​യാ​​​​ണ് ഈ ​​​​ഷെ​​​​ഡ് നി​​​​ർ​​​​മി​​​​ച്ച​​​​തെ​​​​ന്ന് തൃ​​​​ണ​​​​മൂ​​​​ൽ വ​​​​ക്താ​​​​വ് അ​​​​ർ​​​​ക്ക നാ​​​​ഗ് പ​​​​റ​​​​ഞ്ഞു. പോ​​​​ലി​​​​സാ​​​​ണ് ഈ ​​​​ഷെ​​​​ഡ് നി​​​​ർ​​​​മി​​​​ച്ച​​​​ത്.

അ​​​​ധി​​​​ക സു​​​​ര​​​​ക്ഷാ പ​​​​രി​​​​ര​​​​ക്ഷ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തോ​​​​ടെ, ഇ​​​​നി ഇ​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ, അ​​​​ഭി​​​​ഷേ​​​​ക് ബാ​​​​ന​​​​ർ​​​​ജി ത​​​​ന്നെ ഇ​​​​ത് നീ​​​​ക്കം ചെ​​​​യ്യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ബു​​​​ൾ​​​​ഡോ​​​​സ​​​​ർ രാ​​​​ജെ​​​​ന്ന് തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു.

Latest News

Corehub Up