Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gas

പാ​ക്കി​സ്ഥാ​നി​ൽ ഗ്യാ​സ് പൈ​പ്പ്‌​ലൈ​ൻ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ ഗ്യാ​സ് പൈ​പ്പ്‌​ലൈ​ൻ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ​യി​ലെ ഒ​രു വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലാ​ണ് ഗ്യാ​സ് പൈ​പ്പ്‌​ലൈ​ൻ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ഹ​രി​പു​ർ ജി​ല്ല​യി​ലെ ഹ​ത്ത​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പൈ​പ്പ്ലൈ​ൻ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തു​ള്ള വീ​ടി​ന് തീ​പി​ടി​ച്ച​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കി. നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.

നാ​ല് സ്ത്രീ​ക​ളേ​യും ആ​റ് കു​ട്ടി​ക​ളേ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ര​ക്ഷാ പ്ര​വ​ർ​ത്ത​ന​വും തീ​നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​വാ​നു​ള്ള ശ്ര​മ​വും ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ശ്വാ​സ​ത​ട​സം മൂ​ല​മാ​ണ് മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​തെ​ന്ന് ഹ​രി​പു​ർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ വ​സീം അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Kerala

ആ​റ്റു​കാ​ലി​ൽ ശു​ചി​മു​റി​യു​ടെ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ചു; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്തെ ശു​ചി​മു​റി​യു​ടെ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വെ​ൽ​ഡിം​ഗി​നെ​ത്തി​യ ജോ​ലി​ക്കാ​ർ​ക്കാ​ണ് പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ​ത്. ശു​ചി​മു​റി ബ്ലോ​ക്കി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ സെ​പ്റ്റി​ക് ടാ​ങ്കി​ൽ നി​ന്നു​മാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പൊ​ട്ടി​ത്തെ​റി​യെ​ത്തു​ർ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​രാ​ർ ജോ​ലി​ക്കാ​ർ ചൂ​ട് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഓ​ടി​മാ​റി. ഓ​ടു​ന്ന​തി​നി​ടെ വീ​ണാ​ണ് ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി. കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ ശു​ചി​മു​റി​യു​ടെ ടാ​ങ്കി​നു​ള്ളി​ൽ ഗ്യാ​സ് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്നും കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തു​നി​ന്നു തീ​പ്പൊ​രി ഇ​വി​ടേ​ക്ക് വീ​ണ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ.

കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യം മൂ​ലം ത​ക​ർ​ച്ച​യു​ണ്ടാ​യ​താ​ണെ​ന്നും സം​ശ​യി​ക്ക​ത്ത​താ​യി ഒ​ന്നു​മി​ല്ലെ​ന്ന് ബോം​ബ് സ്ക്വാ​ഡ് അ​റി​യി​ച്ചു.‌ 25 ശു​ചി​മു​റി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് തു​റ​ന്ന് കൊ​ടു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

National

മും​ബൈ​യ്ക്ക് സ​മീ​പം ക്ലോ​റി​ൻ വാ​ത​ക ചോ​ർ​ച്ച ; ഒ​രാ​ൾ മ​രി​ച്ചു,18 പേ​ർ ആ​ശു​പ​ത്രി​യി​ൽ

മും​ബൈ : മ​ഹാ​രാ​ഷ്ട്ര ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യ്ക്ക് സ​മീ​പം വ​സാ​യ് വെ​സ്റ്റ് പ്ര​ദേ​ശ​ത്ത് ക്ലോ​റി​ൻ വാ​ത​ക ചോ​ർ​ച്ച. വി​ഷ​വാ​ത​ക ച​ർ​ച്ച​യെ തു​ട​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. സ​മീ​പ​വാ​സി​യാ​യ 59 കാ​ര​നാ​ണ് മ​രി​ച്ച​ത്.

18 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രി​ൽ ഒ​രു ആ​ൺ​കു​ട്ടി​യും ര​ണ്ട് കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളും അ​ഞ്ച് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

രൂ​ക്ഷ​മാ​യ മ​ഞ്ഞ-​പ​ച്ച നി​റ​ത്തി​ലു​ള്ള പു​ക പ്ര​ദേ​ശ​ത്ത് പ​ര​ന്നി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ദി​വാ​ൻ​മാ​ൻ ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കി​ടെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ സി​ഇ​ഒ കൂ​ടി​യാ​യ റ​സി​ഡ​ന്‍റ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സു​ഭാ​ഷ് ബാ​ഗ്ഡെ പ​റ​ഞ്ഞു.

10 മു​ത​ൽ 15 വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള ഒ​രു ക്ലോ​റി​ൻ സി​ലി​ണ്ട​റി​ന്‍റെ വാ​ൽ​വ് ചോ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ത്തേ​ക്ക് വി​ഷ പു​ക പ​ട​രു​ക​യാ​യി​രു​ന്നു. സ​ൺ​സി​റ്റി ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ചോ​ർ​ച്ച അ​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​വ​രി​ൽ പ​ല​ർ​ക്കും വാ​ത​കം ശ്വ​സി​ച്ച​തി​നെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി.

തു​ട​ർ​ന്ന് ഇ​വ​രെ ഉ​ൾ​പ്പ​ടെ 18 പേ​രെ മൂ​ന്ന് വ്യ​ത്യ​സ്ത ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സ്ഥി​തി​ഗ​തി​ക​ൾ ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ത​ക ചോ​ർ​ച്ച​യി​ൽ നി​ന്ന് കൂ​ടു​ത​ൽ ഭീ​ഷ​ണി​യി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി പ്ര​ദേ​ശ​ത്ത് അ​നാ​വ​ശ്യ​മാ​യ സ​ഞ്ചാ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up