x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​വാ​ത​ക വി​ത​ര​ണ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു 

വെബ് ഡെസ്‌ക്
Published: July 5, 2026 05:46 PM IST | Updated: July 5, 2026 05:46 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​കൃ​തി​വാ​ത​ക വി​ത​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന അ​ടി​യ​ന്ത​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഹോ​ർ​മു​സ് വ​ഴി വാ​ത​ക വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി എ​ൽ​എ​ൻ​ജി ക​പ്പ​ലു​ക​ളു​ടെ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടി.

സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​താ​ണ് വി​ത​ര​ണ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. ഇ​ന്ധ​ന​ക്ക​പ്പ​ലു​ക​ൾ ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പ​ല വി​ത​ര​ണ​ക്കാ​രും ക​രാ​ർ വ്യ​വ​സ്ഥ​ക​ളി​ൽ നി​ന്നു​ള്ള ഒ​ഴി​വാ​ക​ൽ തേ​ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വാ​ത​ക​ത്തി​ന്‍റെ തു​ല്യ​മാ​യ വി​ത​ര​ണ​വും ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മാ​ർ​ച്ച് ഒ​ൻ​പ​തി​ന് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു.

പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ ഉ​ത്പാ​ദ​നം, വി​വി​ധ മേ​ഖ​ല​ക​ൾ​ക്കു​ള്ള വി​ഹി​തം, ഉ​പ​യോ​ഗം എ​ന്നി​വ ക്ര​മീ​ക​രി​ക്കാ​നും ല​ഭ്യ​മാ​യ വാ​ത​കം മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടാ​നും ഈ ​ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​നെ അ​നു​വ​ദി​ച്ചു.

Tags : central government restrictions distribution natural gas

Recent News

Corehub Up