സുല്‍ത്താന്‍ ബത്തേരി: ലോക ആദിവാസി ദിനമായ ഇന്ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മുത്തങ്ങ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ ആദിവാസി-ദലിത് സംഗമവും അവകാശ പ്രഖ്യാപനവും നടത്തും.
സംഗമം ഉദ്ഘാടനം രാവിലെ ഒമ്പതിന് മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതില്‍ എറ്റവും പ്രായമുള്ള ബൊമ്മിയമ്മ ചീരാല്‍ നിര്‍വഹിക്കും. മുത്തങ്ങ വനത്തില്‍ കുടിയിറക്കിനിടെ മരിച്ച ചെമ്മാട് ജോഗിയുടെ മകന് ശിവന് ജോഗി അധ്യക്ഷത വഹിക്കും. മുത്തങ്ങ സമര പോരാളികകള് അനുഭവസാക്ഷ്യം പറയും. ഉച്ചകഴിഞ്ഞ് ടൗണില്‍ ഘോഷയാത്ര നടത്തും. വൈകുന്നേരം നാലിന് ജോഗി നഗറില്‍(ടൗണ്‍ ഹാള്‍)പൊതുസമ്മേളനം അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് സംസ്ഥാന വര്‍ക്കിംഗ് ചെയര്മാന് കെ. അംബുജാക്ഷന് ഉദ്ഘാടനം ചെയ്യും. എഡിഎഫ് സംസ്ഥാന ചെയര്മാന് ഐ.ആര്. സദാനന്ദന് അധ്യക്ഷത വഹിക്കും.
ആദിവാസി ഗോത്ര മഹാസഭ ജനറല്‍ സെക്രട്ടറി പി.ജി. ജനാര്ദനന് അവകാശ പ്രഖ്യാപനവും സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് മുഖ്യപ്രഭാഷണവും നടത്തും. ജോഗി ശിവന്, ശ്രീരാമന് കൊയ്യോന്‍, ആദിവാസി ജന്മ പാലെ ഹക്കു സ്ഥാപന സമിതി പ്രസിഡന്റ് ഷിവു നാഗര്‍ഹോള, സൊറിയന്‍ മൂപ്പന് അട്ടപ്പാടി, എബി ആര്. നീലംപേരൂര്‍, സി.ഐ. ജോണ്സണ് ഇടുക്കി, മണിക്കുട്ടന് പണിയന്, സതിശ്രീ ദ്രാവിഡ്, ജഗന്നാഥന് കുണ്ടളക്കുടി, ബിനു കിളച്ചൂടാന്,വെള്ളി അട്ടപ്പാടി, സുരേഷ് കക്കോട്, അനീസ്യ തിരുവനന്തപുരം, ഗിരീഷ്കുമാര്‍ വയനാട്, ബിനു വയനാട്,ശങ്കരന് മുണ്ടമാണി കാസര്‍ഗോഡ്, ജിയേഷ് പതിപ്പള്ളി, പദ്മനാഭന് മൊറാഴ,ശ്രീജിത്ത് പി. ശശി കോട്ടയം എന്നിവര്‍ പ്രസംഗിക്കും.
Tags :