x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗുണ്ടൽപേട്ടയിലേക്കുള്ള പ്രി​യ​ദ​ർ​ശി​നി​യി​ൽ ക​യ​റാ​ൻ സ്ത്രീ​ യാത്രക്കാരുടെ തി​ര​ക്ക്


Published: August 9, 2026 07:12 AM IST | Updated: August 9, 2026 07:12 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ർ​ണാ​ട​ക​യി​ലെ ഗ്രാ​മീ​ണ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നും പൂ​ക്ക​ളും മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളും കാ​ണാ​നു​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്ന് ഗു​ണ്ട​ൽ​പേ​ട്ട​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കേ​റു​ന്നു. സ്ത്രീ​ക​ളാ​ണ് ബ​ത്തേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്ത് വ​ലി​യ തോ​തി​ൽ എ​ത്തു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ പൂ​ക്കാ​ല​ത്ത് വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന പൂ​ന്തോ​ട്ട​ങ്ങ​ളും മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളു​മാ​ണ് യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ൽ നി​ന്ന് എ​ളു​പ്പ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​ന്ന​തും കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള യാ​ത്രാ​സൗ​ക​ര്യ​വു​മാ​ണ് പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

പൂ​ക്ക​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളും മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളും കാ​ണാ​നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും കു​ടും​ബ​സ​മേ​ത​വും കൂ​ട്ട​മാ​യും നി​ര​വ​ധി പേ​രാ​ണ് ദി​വ​സേ​ന പ്രി​യ​ദ​ർ​ശി​നി​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത്.

യാ​ത്ര​യ്ക്കി​ടെ ക​ർ​ണാ​ട​ക ഗ്രാ​മ​ങ്ങ​ളു​ടെ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നും സാ​ധി​ക്കു​ന്ന​തി​നാ​ൽ സ​ർ​വീ​സി​ന് ഇ​പ്പോ​ൾ കൂ​ടു​ത​ൽ ജ​ന​പ്രീ​തി ല​ഭി​ച്ചു​വ​രി​ക​യാ​ണ്.

Tags :

Recent News

Corehub Up