സുല്‍ത്താന്‍ ബത്തേരി: പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്ക് ഒരുക്കം പൂര്‍ത്തിയായതായി മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള, സെക്രട്ടറി സുരേന്ദ്രന് ആവേത്താന്‍, പ്രസന്നകുമാര്‍, വാസു വെള്ളോത്ത്, അഡ്വ.കെ.എ. അശോകന്, ബാബു കട്ടയാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
12ന് പുലര്‍ച്ചെ 3.30ന് ബലിതര്‍പ്പണം തുടങ്ങും. ബലിയിടുന്നതിന് തലേന്ന് എത്തുന്നവര്‍ക്ക് താമസ സൗകര്യവും തര്‍പ്പണം തുടങ്ങുന്നതുമുതല്‍ ലഘുഭക്ഷണവും നല്‍കും. ഒരേസമയം 500 പേര്‍ക്ക് തര്‍പ്പണം നടത്താവുന്ന ബലിത്തറയാണ് തയാറാക്കിയത്. വാഹന പാര്‍ക്കിംഗിന് സൗകര്യം ഏര്‍പ്പെടുത്തി. ക്ഷേത്ര പരിസരത്ത് വന്യമൃഗ സാന്നിധ്യം ഒഴിവാക്കാന്‍ വനസേന പ്രത്യേക പട്രോളിംഗ് നടത്തും. അഗ്നി-രക്ഷാ, പോലീസ്, ഹരിതകര്‍മ സേനാംഗങ്ങളുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും സേവനം ഉണ്ടാകും.
തഹസില്‍ദാര്‍ പി.ആര്. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുക. ഗതാഗത തടസം ഒഴിവാക്കാന്‍ ബത്തേരി-മൈസൂരു റോഡില്‍ ചരക്കുവാഹനങ്ങള്‍ കല്ലൂരിനും കര്‍ണാടക അതിര്‍ത്തിക്കുമിടയില്‍ 11ന് രാത്രി 12 മുതല്‍ 12ന് രാവിലെ 11 വരെ നിയന്ത്രിക്കും. നാളെ രാവിലെ 10ന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരും.
മാനന്തവാടി: ശ്രീ വാടേരി ശിവക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്ക് ഒരുക്കം പൂര്‍ത്തിയായതായി ക്ഷേത്ര സമിതി പ്രസിഡന്റ് വി.എം. ശ്രീവത്സന്‍ അറിയിച്ചു. ബലിതര്‍പ്പണം 12ന് പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കും. കടങ്ങോട്ടു ഇല്ലത്ത് സുബ്രഹ്മണ്യഭട്ട് നേതൃത്വം നല്‍കും.