സുല്ത്താന് ബത്തേരി: നൂല്പ്പുഴ പഞ്ചായത്തിലെ വടക്കനാട് പള്ളിവയല് ഉന്നതിയില്നിന്ന് കഴിഞ്ഞ 30ന് രാവിലെ കാണാതായ ഗോത്ര വനിത തങ്കിക്കായുള്ള അന്വേഷണം തുടരുന്നു.
ജനപ്രതിനിധികള്, നാട്ടുകാര്, വനം, പോലീസ് ഉദ്യോഗസ്ഥര് എന്നിവരടങ്ങുന്ന സംഘം ഇന്നലെ ഉന്നതിക്കടുത്ത് തോട്ടങ്ങളിലും വന പ്രദേശത്തും തെരച്ചില് നടത്തിയെങ്കിലും തങ്കിയെ കണ്ടെത്താനായില്ല. പോലീസ് നായയുടെയും ഡ്രോണിന്റെയും സഹായത്തോടെയായിരുന്നു തെരച്ചില്. ഇന്നലെ വൈകുന്നേരം അവസാനിപ്പിച്ച തെരച്ചില് ഇന്ന് രാവിലെ പുനരാരംഭിക്കും.
തങ്കിയെ കാണാതായ വിവരവും അവരുടെ ചിത്രവും ജില്ലയിലെ മുഴുവന് ട്രൈബല് പ്രമോട്ടര്മാര്ക്കും ലഭ്യമാക്കി ഉന്നതികളില് ഉള്പ്പെടെ അന്വേഷണം നടത്താന് തീരുമാനമായിട്ടുണ്ട്.
Tags : nattu vishesham Search continues missing tribal