nattu vishesham കല്‍പ്പറ്റ ഹെഡ് പോസ്റ്റ്
കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം നാളെ: 1,500 ഓളം പേര് പങ്കെടുക്കും
കല്‍പ്പറ്റ: ഇടത് ആഭിമുഖ്യമുള്ള കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കും.
ക്വിറ്റ് ഇന്ത്യ സമര വാര്‍ഷിക ആചരണത്തോടനുബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായും ഇന്ത്യയെ രക്ഷിക്കുക, ജയില്‍ ഭരോ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുമാണ് ഉപരോധമെന്ന് സംയുക്ത സമരസമിതി ഭാരവാഹികളായ വി.വി. ബേബി, സി.എസ്. സ്റ്റാന്ലിന്, എന്‍.ഒ. ദേവസി, കെ. ബാവ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടിന് ആരംഭിക്കുന്ന ഉപരോധത്തില്‍ 1,500 ഓളം പേര് പങ്കെടുക്കും. 10ന് കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ. ദിനേശന് ഉദ്ഘാടനം ചെയ്യും. പോലീസ് അറസ്റ്റുചെയ്ത് നീക്കുംവരെ ഉപരോധം തുടരും.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ ഉപേക്ഷിക്കുക, ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ പിന്‍വലിക്കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച സംഭരണ വില നിശ്ചയിക്കുക, നിര്‍ദിഷ്ട കര്‍ഷക ദ്രോഹ ബില്ലുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പു പദ്ധതിയെ വിബിജി റാംജി പദ്ധതിയായി അട്ടിമറിച്ചത് പുനഃപരിശോധിക്കുക, തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക, കര്‍ഷകത്തൊഴിലാളികള്‍ക്ക് ദേശീയ മിനിമം വേതനം നിശ്ചയിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവര്‍ധന പിന്‍വലിക്കുക, കര്‍ഷകത്തൊഴിലാളികള്‍ക്ക് മിനിമം ദേശീയ വേതനം നിശ്ചയിക്കുക, തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 26,000 രൂപയാക്കുക,
ഗാര്‍ഹിക തൊഴിലാളി നിയമം നടപ്പാക്കുക, അസംഘടിത തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിന് നിയമ പരിരക്ഷ ഉറപ്പാക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ആസ്തി വില്പന അവസാനിപ്പിക്കുക, രാസവള-കീടനാശിനി വില വര്‍ധനവ് പിന്‍വലിക്കുക, സംസ്ഥാന ഭൂപരിഷ്കരണ ഭേദഗതി നീക്കം ഉപേക്ഷിക്കുക, വ്യവസായങ്ങളെ സംരക്ഷിക്കുക, വിലക്കയറ്റം തടയുക, പൊതു വിതരണം ശക്തിപ്പെടുത്തുക തുടങ്ങിയവ സമരാവശ്യങ്ങളാണ്.
Tags :