x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്ക​ൽ; മേ​ൽ​വി​ലാ​സം പോ​ലീ​സി​ന് കൈ​മാ​റി


Published: June 25, 2026 09:10 AM IST | Updated: June 25, 2026 09:10 AM IST

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ​യും കോ​ട്ട​യം ജി​ല്ല​യി​ലെ​യും ഓ​രോ വി​ലാ​സ​ങ്ങ​ളാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഇ​പ്പോ​ൾ താ​മ​സം എ​റ​ണാ​കു​ള​ത്താ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വ​ഴി പോ​ലീ​സി​നെ അ​റി​യി​ച്ചു. വൈ​റ​ൽ താ​ര​മാ​യ യു​വ​തി​ക്കും ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ർ​മാ​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന്‌ ഹൈ​ക്കോ​ട​തി എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സി​ന്‌ നി​ർ​ദേ​ശം ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

മി​ശ്ര​വി​വാ​ഹി​ത​രാ​യ ത​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും കാ​ണി​ച്ച് യു​വ​തി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. കേ​ര​ള​ത്തി​ൽ അ​ഭ​യം തേ​ടി​യ പെ​ൺ​കു​ട്ടി​യെ തേ​ടി മ​ധ്യ​പ്ര​ദേ​ശ്‌ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ഏ​ലൂ​രി​ൽ എ​ത്തി​യി​രു​ന്നു. ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ർ​മാ​നെ​തി​രേ മ​ധ്യ​പ്ര​ദേ​ശ്‌ പോ​ലീ​സ്‌ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന്‌ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : Kumbh mela viral star police protection

Recent News

Corehub Up