കൊച്ചി: മലയാളിയുടെ സഞ്ചാര സ്വപ്നങ്ങൾക്ക് ചിറകേകി ട്രാവൽ ബജറ്റ് ഓഫറുകളുമായി സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ‘പാക്ക് ൻ ഫ്ലൈ’ ട്രാവൽ എക്സ്പോ നാളെ മുതൽ കേരളത്തിലെ എല്ലാ ബ്രാഞ്ച് ഓഫീസുകളിലും നടക്കും.
26, 27, 28 തീയതികളിലായി രാവിലെ 10 മുതൽ വൈകുന്നേരം ഏഴു വരെയാണു ട്രാവൽ എക്സ്പോ നടക്കുക. വൈവിധ്യപൂർണമായ ആഭ്യന്തര-രാജ്യാന്തര യാത്രാ പാക്കേജുകൾ ആകർഷകമായ ഓഫറുകളോടെ ബുക്ക് ചെയ്യാൻ എക്സ്പോയിൽ അവസരമുണ്ടാകും.
ഗാരന്റി പ്രൈസ് ലോക്ക്, ഗ്രൂപ്പ് വാല്യൂ ഡീൽ, സോളോ വുമൺ ട്രാവലർ ഓഫർ, ബാഗ് ഫോർ എ ടൂർ, സൗജന്യ കപ്പിൾ ഫോട്ടോ ഷൂട്ട്, ഫൈവ് കോണ്ടിനെന്റ്സ് അച്ചീവർ ഓഫർ, ഡൊമസ്റ്റിക് ടൂർ സ്റ്റേ ഓഫർ, സൗജന്യ ഫോറെക്സ് കാർഡ്, കാഷ് ഡിസ്കൗണ്ടുകളും ലഭ്യമാകും. കൂടാതെ എക്സ്പോ ദിവസങ്ങളിൽ സാന്റാ മോണിക്കയുടെ ബ്രാഞ്ചിൽ വന്നു ടൂർ ബുക്ക് ചെയ്യുന്നവർക്ക് മിസ്റ്ററി ബോക്സിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനും അവസരം ഉണ്ടാകും.
സഞ്ചാരികളുടെ സ്വപ്നഭൂമികളായ റഷ്യ -മുർമാൻസ്ക്, സ്കാൻഡിനേവിയ-ലാപ് ലാൻഡ്, മഡഗാസ്കർ- മൗറീഷ്യസ്, ഹിഡൻ ജെംസ് ഓഫ് അമേരിക്ക, സൗത്ത് അമേരിക്ക, സ്പെയിൻ-പോർച്ചുഗൽ- ജിബ്രാൾട്ടർ-മൊറോക്കോ, അലാസ്ക, സൗത്ത് ആഫ്രിക്ക, സ്കാൻഡിനേവിയ-ബാൾട്ടിക്, ബാൽക്കൻസ്, ഗ്രീസ്-സാന്റോറിനി ടൂർ പാക്കേജുകൾ പാക്ക് ൻ ഫ്ലൈയിയിലൂടെ ബുക്ക് ചെയ്യാം.
ഓണക്കാലം ആഘോഷമാക്കാൻ യൂറോപ്പ്, വിയറ്റ്നാം - കംബോഡിയ,സിംഗപ്പുർ - മലേഷ്യ, തായ്ലൻഡ്, ചൈന, ഹോങ്കോങ്,മക്കാവൂ ,ബാലി, ഭൂട്ടാൻ, ശ്രീലങ്ക അടങ്ങുന്ന രാജ്യാന്തര പാക്കേജുകളും മധുരൈ-രാമേശ്വരം-കന്യാകുമാരി-ജടായു, ഹൈദരാബാദ്, ഗവി-കമ്പം-തേക്കടി, കശ്മീർ-ലേ ലഡാക്ക്, ഗോൾഡൻ ട്രയാംഗിൾ, കാശി-ബോധി ഉൾക്കൊള്ളുന്ന ആഭ്യന്തര പാക്കേജുകളും നിലവിലുണ്ട്.
കൊച്ചിയിൽ നിന്ന് മാലിദ്വീപ്-ശ്രീലങ്ക, ലക്ഷദ്വീപ്- മുംബൈ ഉൾപ്പെടുന്ന ആഡംബര ഉല്ലാസ കപ്പൽ യാത്രകളും ക്രമീകരിച്ചിട്ടുണ്ട്. കൊച്ചി, കണ്ണൂർ, കോഴിക്കോട്, തൃശൂർ,പാലക്കാട്, കോട്ടയം,പാലാ, തിരുവല്ല, കൊല്ലം, തിരുവനന്തപുരം ബ്രാഞ്ച് ഓഫീസുകളിലാണ് പാക്ക് ൻ ഫ്ലൈ ട്രാവൽ എക്സ്പോ നടത്തുന്നത്. പ്രവേശനം സൗജന്യമാണ്. ഫോൺ: 04842846999, 8304 000 999.
Tags : Travel Expo Santa Monica