x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മയക്കുമരുന്ന് കേസുകളുടെ കണക്ക് തേടി ഹൈക്കോടതി


Published: June 26, 2026 01:44 AM IST | Updated: June 26, 2026 01:44 AM IST

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ട​​​തി​​​ക​​​ളി​​​ല്‍ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സു​​​ക​​​ളു​​​ടെ ക​​​ണ​​​ക്ക് അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഭ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍ദേ​​​ശം.

ഓ​​​രോ ജി​​​ല്ല​​​യി​​​ലും കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ളു​​​ടെ ക​​​ണ​​​ക്കും വി​​​വ​​​ര​​​ങ്ങ​​​ളും ന​​​ല്‍കാ​​​നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍ദേ​​​ശം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും എ​​​റ​​​ണാ​​​കു​​​ള​​​ത്തും പ്ര​​​ത്യേ​​​ക എ​​​ന്‍ഡി​​​പി​​​എ​​​സ് കോ​​​ട​​​തി​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം സ​​​ര്‍ക്കാ​​​ര്‍ നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. മ​​​ഞ്ചേ​​​രി, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പു​​​തി​​​യ കോ​​​ട​​​തി​​​ക​​​ള്‍ തു​​​ട​​​ങ്ങു​​​ന്ന​​​ത് സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തു ഭ​​​ര​​​ണ​​​മാ​​​റ്റ​​​മു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി​​​ഷ​​​യം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ സ​​​മ​​​യം തേ​​​ടി.

Tags : High Court figures drug cases

Recent News

Corehub Up