x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​ർ​വ​ച​നം ത​യാ​റാ​ക്കാ​ൻ എം.​വി. ഗോ​വി​ന്ദൻ നി​ർ​ദേ​ശിച്ചെന്ന്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: June 26, 2026 03:03 AM IST | Updated: June 26, 2026 03:03 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ബ​​​ക്കാ​​​ർ​​​ഡി അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ദേ​​​ശ മ​​​ദ്യ​​​ക​​​ന്പ​​​നി​​​ക​​​ൾ സ​​​മീ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന് വ്യ​​​ക്ത​​​മാ​​​യ നി​​​ർ​​​വ​​​ച​​​നം ത​​​യാ​​​റാ​​​ക്കാ​​​ൻ അ​​​ന്ന​​​ത്തെ എ​​​ക്സൈ​​​സ് മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ നി​​​ർ​​​ദേ​​​ശം.

ബ​​​ക്കാ​​​ർ​​​ഡി​​​യെ കൂ​​​ടാ​​​തെ മ​​​റ്റൊ​​​രു മ​​​ദ്യ​​​ക​​​ന്പ​​​നി​​​യാ​​​യ എ​​​സ്ഡി​​​എ​​​ഫ് ഇ​​​ൻ​​​ഡ​​​സ​​​ട്രീ​​​സി​​​ന്‍റേ​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള സ​​​മാ​​​ന അ​​​പേ​​​ക്ഷ​​​ക​​​ൾ ഒ​​​രു​​​മി​​​പ്പി​​​ച്ചു വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന് വ്യ​​​ക്ത​​​മാ​​​യ നി​​​ർ​​​വ​​​ച​​​നം ന​​​ൽ​​​കി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കാ​​​നാ​​​ണ് അ​​​ന്ന​​​ത്തെ ടാ​​​ക്സ​​​സ് (എ​​​ക്സൈ​​​സ്) പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ലി​​​ന് മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന ബ​​​ക്കാ​​​ർ​​​ഡി ക​​​ന്പ​​​നി, സ​​​ർ​​​ക്കാ​​​രി​​​നു ക​​​ത്തു ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് 2021 ന​​​വം​​​ബ​​​ർ 29ന് ​​​എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. ബ​​​ക്കാ​​​ർ​​​ഡി ക​​​ന്പ​​​നി​​​യു​​​ടെ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് വി​​​ദേ​​​ശ​​​മ​​​ദ്യ ച​​​ട്ട​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ​​​ത്. 2021 സെ​​​പ്റ്റം​​​ബ​​​ർ 18നാ​​​ണ് ബ​​​ക്കാ​​​ർ​​​ഡി ക​​​ന്പ​​​നി അ​​​ന്ന​​​ത്തെ എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​നെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​ത്.

150ഓ​​​ളം രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള മ​​​ദ്യം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന ക​​​ന്പ​​​നി​​​യാ​​​യ ബ​​​ക്കാ​​​ർ​​​ഡി ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം (2020-21) 150 കോ​​​ടി രൂ​​​പ​​​യു​​​ടെ മ​​​ദ്യ​​​വി​​​ൽ​​​പ​​​ന കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ​​​താ​​​യി എം.​​​വി. ഗോ​​​വി​​​ന്ദ​​​നു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ ആ​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

ബ​​​ക്കാ​​​ർ​​​ഡി ബ്രീ​​​സ​​​ർ, ബ​​​ക്കാ​​​ർ​​​ഡി പ്ല​​​സ് എ​​​ന്നീ വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ൽ​​​പ​​​ന ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന പ​​​രി​​​ഭ​​​വ​​​വും ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.​​വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ലും കോ​​​ർ​​​പ​​​റേ​​​റ്റ് ഇ​​​വ​​​ന്‍റു​​​ക​​​ളി​​​ലും ലിം​​​ഗ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ ഏ​​​വ​​​ർ​​​ക്കും പ്രി​​​യ​​​ങ്ക​​​ര​​​മാ​​​യ ഉ​​​ത്പ​​​ന്ന​​​മാ​​​ണ് ഇ​​​തെ​​​ന്നും മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

എ​​​ൽ​​​ഡി​​​എ​​​ഫ് ന​​​യം അ​​​നു​​​സ​​​രി​​​ച്ചും ജ​​​സ്റ്റീ​​​സ് ഉ​​​ദ​​​യ​​​ഭാ​​​നു ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം എ​​​ന്ന നി​​​ല​​​യി​​​ൽ 15 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ ആ​​​ൽ​​​ക്ക​​​ഹോ​​​ൾ അ​​​ട​​​ങ്ങി​​​യ ബി​​​യ​​​ർ, വൈ​​​ൻ എ​​​ന്നി​​​വ കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ൽപ്പ​​​ന ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

ഇ​​​തി​​​നൊ​​​പ്പം 15 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ ആ​​​ർ​​​ക്ക​​​ഹോ​​​ൾ അ​​​ട​​​ങ്ങി​​​യ വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​വി​​​പ​​​ണ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. ക​​​ഴി​​​ഞ്ഞ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ബ​​​ക്കാ​​​ർ​​​ഡി സ​​​ർ​​​ക്കാ​​​രി​​​ന് ക​​​ത്തു ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ വി​​​ൽ​​​പ​​​ന​​​യ്ക്കാ​​​യി വി​​​ദേ​​​ശ മ​​​ദ്യ ച​​​ട്ട​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ വി​​​വ​​​രം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ദീ​​​പി​​​ക റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു.

Tags : MV Govindan suggested definition for low strength alcohol

Recent News

Corehub Up