x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഇ​ന്ത്യാ​സ് നെ​ക്സ്റ്റ് ഡാക്കർ ഹീ​റോ’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു


Published: June 26, 2026 03:22 AM IST | Updated: June 26, 2026 03:22 AM IST

തി​രു​വ​ന​ന്ത​പു​രം: പ​ത്താം വാ​ർഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹീ​റോ മോ​ട്ടോ​സ്പോ​ർ​ട്സ് ടീം ​റാ​ലി ‘ഇ​ന്ത്യാ​സ് നെ​ക്സ്റ്റ് ഡാ​ക്ക​ർ ഹീ​റോ’ (ഐ​എ​ൻ​ഡി​എ​ച്ച്) പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ലെ മി​ക​ച്ച യു​വ ഓ​ഫ്-​റോ​ഡ് റേ​സിം​ഗ് പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക​യും പ​രി​ശീ​ലി​പ്പി​ക്കു​ക​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മോ​ട്ടോ​ർ സൈ​ക്കി​ൾ-​സ്കൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ളാ​യ ഹീ​റോ മോ​ട്ടോ​കോ​ർ​പ് ഹീ​റോ മോ​ട്ടോ​സ്പോ​ർ​ട്സ് ടീം ​റാ​ലി​യു​ടെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ വേ​ള​യി​ലാ​ണ് ഈ ​പ്ര​ഖ്യാ​പ​നം. ലോ​ക വേ​ദി​യി​ൽ ഇ​ന്ത്യ​യെ അ​ഭി​മാ​ന​ത്തോ​ടെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തു​മാ​യ ഒ​രു റാ​ലി റേ​സിം​ഗ് ടീ​മാ​യി വ​ള​ർ​ന്നു​വെ​ന്ന് ഹീ​റോ മോ​ട്ടോ​കോ​ർ​പ്പി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ ഡോ. ​പ​വ​ൻ മു​ഞ്ജ​ൽ പ​റ​ഞ്ഞു.

ഡ​ക്കാ​ർ റാ​ലി​യു​ടെ​യും എ​ഫ്ഐ​എം വേ​ൾ​ഡ് റാ​ലി-​റൈ​ഡ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ​യും സം​ഘാ​ട​ക​രാ​യ അ​മൗ​റി സ്പോ​ർ​ട് ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി ക​ന്പ​നി പു​തു​ക്കി.​ ഇ​ന്ത്യ​യി​ലെ വ​ള​ർ​ന്നു​വ​രു​ന്ന ഓ​ഫ്-​റോ​ഡ് മോ​ട്ടോ​ർ​സൈ​ക്കി​ൾ റേ​സ​ർ​മാ​രി​ൽ ഒ​രാ​ളാ​യ 18-കാ​ര​ൻ ശ്ലോ​ക് ഘോ​ർ​പ​ഡെ​യെ ഹീ​റോ മോ​ട്ടോ​സ്പോ​ർ​ട്സ് ടീം ​റാ​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

Tags : India's Next Dakar Hero

Recent News

Corehub Up