പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് മന്ത്രി സി.പി.ജോണിന്റെ ഓഫീസ് പൊലിസിൽ പരാതി നൽകി. ഇനി വരുമാനപരിധി ഏർപ്പെടുത്തുമെന്നും സർക്കാർ ജീവനക്കാരെ പദ്ധതിയിൽനിന്ന് ഒഴിവാക്കുമെന്നുമുള്ള വ്യാജ പ്രചാരണത്തിനെതിരെയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡിജിപിക്ക് പരാതി നൽകിയത്.
പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളിൽനിന്ന് സർക്കാർ ജീവനക്കാരെ പൂർണമായും ഒഴിവാക്കുമെന്നും ഇതിനായി പ്രത്യേക പ്രിയദർശിനി കാർഡ് പുറത്തിറക്കുമെന്നുമുള്ള പോസ്റ്ററാണ് കഴിഞ്ഞ നാലഞ്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് വ്യാജ പ്രചാരണം വ്യാപകമായത്.
പദ്ധതിയിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയെന്ന തരത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്. വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ചവരുടെ സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങളും പരാതിക്കൊപ്പം പൊലിസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Tags : PriyadarshiniScheme C.P.John Ksrtc SocialMediaMisinformation PoliceComplaint DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash