Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliceComplaint

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​ക്കെ​തി​രെ വ്യാ​ജ​പ്ര​ചാ​ര​ണം; ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​ക്കെ​തി​രെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് മ​ന്ത്രി സി.​പി.​ജോ​ണി​ന്‍റെ ഓ​ഫീ​സ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ഇ​നി വ​രു​മാ​ന​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ പ​ദ്ധ​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്നു​മു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ​യാ​ണ് മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​മെ​ന്നും ഇ​തി​നാ​യി പ്ര​ത്യേ​ക പ്രി​യ​ദ​ർ​ശി​നി കാ​ർ​ഡ് പു​റ​ത്തി​റ​ക്കു​മെ​ന്നു​മു​ള്ള പോ​സ്റ്റ​റാ​ണ് ക​ഴി​ഞ്ഞ നാ​ല​ഞ്ച് ദി​വ​സ​ങ്ങ​ളാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സാ​പ്പ് തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യാ​ണ് വ്യാ​ജ പ്ര​ചാ​ര​ണം വ്യാ​പ​ക​മാ​യ​ത്.

പ​ദ്ധ​തി​യി​ൽ പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന ത​ര​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ക്കു​ക​യാ​ണ്. വ്യാ​ജ പോ​സ്റ്റ​റു​ക​ൾ പ്ര​ച​രി​പ്പി​ച്ച​വ​രു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പ​രാ​തി​ക്കൊ​പ്പം പൊ​ലി​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.

Latest News

Corehub Up