എം.ടി. രമേശ്
തൃശൂർ: സംസ്ഥാനത്തു യുഡിഎഫ് സർക്കാരിനു കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നിലപാടു വ്യക്തമായ തെളിവാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
വൈദ്യുതി പ്രതിസന്ധി ഉണ്ടായ ഘട്ടത്തിൽ കേന്ദ്രസർക്കാർ അധിക വൈദ്യുതി അനുവദിച്ചതുകൊണ്ടാണ് പ്രതിസന്ധി മറികടക്കാൻ സാധിച്ചത്. ഹിമാചൽപ്രദേശിൽനിന്ന് വൈദ്യുതി കരാർ റദ്ദാക്കി സ്വകാര്യ കമ്പിനിയിൽനിന്ന് വാങ്ങാനുള്ള നീക്കത്തിനു പിന്നിലെന്തെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
സ്വകാര്യ കമ്പിനിയിൽനിന്ന് വൈദ്യുതി വാങ്ങുമ്പോൾ 800 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. സ്വകാര്യ കമ്പിനിയെ ആശ്രയിക്കാനുള്ള നീക്കത്തിൽ അഴിമതിയുണ്ടെന്നു സംശയിക്കണം. ഹിമാചലിൽനിന്നു വൈദ്യുതി വാങ്ങാനുള്ള നീക്കത്തിനു സഹായിച്ചത് കെ.സി. വേണുഗോപാലാണെന്ന് മന്ത്രി സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
കെ.സി. വേണുഗോപാലുമായുള്ള ഗ്രൂപ്പ് പോരിന്റെ ഭാഗമായാണോ ഇപ്പോഴത്തെ നീക്കമെന്നും സംശയിക്കണം. എക്സൈസ് മന്ത്രിക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും എം.ടി. രമേശ് ആരോപിച്ചു.
Tags : Electricity Corruption MTRamesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash