Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political March

പ​ദ​യാ​ത്ര​ക​ളു​മാ​യി ബി​ജെ​പി; രാ​ഹു​ലി​നെ​തി​രെ പോ​ർ​മു​ഖം തു​റ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​റി​നെ​തി​രെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ പ​ദ​യാ​ത്ര​ക​ളു​മാ​യി ബി​ജെ​പി. വ്യാ​ഴാ​ഴ്ച നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ പ​ദ​യാ​ത്ര​ക​ൾ ന​ട​ത്തി. രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം കോ​ൺ​ഗ്ര​സ് ക്ഷ​യി​ച്ചു കൊ​ണ്ടേ​യി​രി​ക്കു​മെ​ന്ന് അ​മി​ത് ഷാ ​ഹ​രി​യാ​ന​യി​ലെ പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു പ​റ​ഞ്ഞു. 

പാ​ർ​ല​മെ​ന്‍റി​നു​ള്ളി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും തെ​ല​ങ്കാ​ന​യി​ലെ ക​രീം​ന​ഗ​റി​ൽ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​നും, രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​ണ് പ​ദ​യാ​ത്ര​ക​ൾ ന​യി​ച്ച​ത്. 

അ​ധ്യാ​പ​ക​ൻ മാ​ർ​ക്കി​ട്ട​തി​ന്‍റെ കു​ഴ​പ്പം കാ​ര​ണ​മാ​ണ് പ​രീ​ക്ഷ തോ​റ്റ​തെ​ന്ന് കു​ട്ടി പ​റ​യും പോ​ലെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ദ​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​രി​ഹ​സി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​രു ക​ത്ത് ന​ൽ​കി​യാ​ൽ ഉ​ട​ൻ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കാ​മെ​ന്നും വോ​ട്ട് സം​ര​ക്ഷി​ക്കാ​ന​ല്ല നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക് വേ​ണ്ടി​യാ​ണ് ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ റാ​ലി​യെ​ന്നും അ​മി​ത് ഷാ ​ആ​രോ​പി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അടുത്ത ഉ​ത്ത​ർ പ്ര​ദേ​ശി​ൽ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ആ​റാ​മ​ത്തെ പ​ദ​യാ​ത്ര​യാ​ണ് ന​ട​ന്ന​ത്. പ്ര​തി​പ​ക്ഷം ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് പ്ര​തി​ഷേ​ധ​ത്തി​ന് അ​വ​ധി ന​ൽ​കി​യെ​ങ്കി​ലും ബി​ജെ​പി പ​ദ​യാ​ത്ര​ക​ൾ തു​ട​രു​ക​യാ​ണ്. 

Latest News

Corehub Up