Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CaseRegistered

മു​ഖ്യ​മ​ന്ത്രിയുടെ 'ര​ണ്ടാം ക​ല്യാ​ണം’‌ ആ​രോ​പ​ണ​ത്തി​ൽ കേ​സെ​ടു​ത്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​നെ​​​തി​​​രാ​​​യ വ്യാ​​​ജ വി​​​വാ​​​ഹാ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പൊ​​​ലി​​​സ് കേ​​​സെ​​​ടു​​​ത്തു. റി​​​പ്പോ​​​ർ​​​ട്ട​​​ർ ചാ​​​ന​​​ലി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ൻ ഒ​​​രു ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ത്തി​​​യ പരാമർശമാണ് പ​​​രാ​​​തി​​​ക്ക് അ​​​ടി​​​സ്ഥാ​​​നം.

ആ​​​ന്‍റോ​​​യെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.​​​കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ജു പി.​​​ നാ​​​യ​​​ർ സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് സൈ​​​ബ​​​ർ‌ പൊ​​​ലി​​​സ് ന​​​ട​​​പ​​​ടി.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബൈ​​​ന്തൂ​​​ർ സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫീ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ര​​​ണ്ടാം വി​​​വാ​​​ഹം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​താ​​​യു​​​ള്ള രേ​​​ഖ​​​യു​​​മാ​​​യി ര​​​ണ്ട് യു​​​വാ​​​ക്ക​​​ൾ ത​​​ന്നെ സ​​​മീ​​​പി​​​ച്ചു​​​വെ​​​ന്നാ​​​ണ് ആ​​​ന്‍റോ പ​​​റ​​​ഞ്ഞ​​​ത്.

വാ​​​ർ​​​ത്ത ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് വ​​​ന്ന​​​തെ​​​ന്നും ആ​​​ധി​​​കാ​​​രി​​​ക​​​ത ബോ​​​ധ്യ​​​പ്പെ​​​ടാ​​​ത്ത​​​തി​​​നെത്തുട​​​ർ​​​ന്ന് വാ​​​ർ​​​ത്ത കൊ​​​ടു​​​ക്കേ​​​ണ്ട എ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചു​​​വെ​​​ന്നും ആ​​​ന്‍റോ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് രാ​​​ജു പി.​​​ നാ​​​യ​​​ർ പൊ​​​ലി​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തു​​​ക​​​യും വ്യാ​​​ജ​​​രേ​​​ഖ​​​യു​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്ത യു​​​വാ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തി കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് യു​​​വാ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Latest News

Corehub Up