ന്യൂഡൽഹി: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ തെരഞ്ഞ് ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പോലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപമെത്തി. പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സിപിഎം.
ഇന്ന് പട്യാല ഹൗസ് കോടതിയിൽ അറസ്റ്റ് വാറണ്ടിനെതിരെ സമീപിക്കും. പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയുള്ള പോലീസ് നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും നേതാക്കൾ അറിയിച്ചു. വിഷയം പാർലമെന്റിലും ഉയർത്തിയേക്കും. പാർട്ടി ആസ്ഥാനത്ത് കയറിയുള്ള നടപടി ഇടത് നേതാക്കൾ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എംപിമാർ വ്യക്തമാക്കി.
Tags : Police AKG Bhavan Aishe CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash