x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം: കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ട​തി​ല്‍ അ​ട്ടി​മ​റി ആരോപണവുമായി പിതാവ്


Published: April 30, 2026 11:38 PM IST | Updated: April 30, 2026 11:38 PM IST

ക​​​​ണ്ണൂ​​​​ര്‍: അ​​​​ഞ്ച​​​​ര​​​​ക്ക​​​​ണ്ടി മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ലെ ബി​​​​ഡി​​​​എ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി നി​​​​തി​​​​ൻ രാ​​​​ജി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണം ക്രൈം ബ്രാ​​​​ഞ്ചി​​​​ന് വി​​​​ട്ട​​​​ത് കേസ് അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​നാ​​​​ണെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​ച്ഛ​​​​ൻ രാ​​​​ജ​​​​ൻ. ഇ​​​​ന്ന​​​​ലെ ക​​​​ണ്ണൂ​​​​ർ ഡി​​​​ഐ​​​​ജി യ​​​​തീ​​​​ഷ് ച​​​​ന്ദ്ര​​​​യെ നേ​​​​രി​​​​ൽ​​​ക്ക​​​​ണ്ട് രാ​​​​ജ​​​​ൻ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ത​​​​ന്‍റെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ സം​​​​സാ​​​​രി​​​​ച്ചു.

കേ​​​​സ​​​​ന്വേ​​​​ഷ​​​​ണം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​നു വി​​​​ട​​​​ണ​​​​മെ​​​​ന്നു കു​​​​ടും​​​​ബം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഡി​​​​ഐ​​​​ജി​​​​യെ ക​​​​ണ്ടശേ​​​​ഷം രാ​​​​ജ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു. കേ​​​​സ​​​​ന്വേ​​​​ഷ​​​​ണം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​നു വി​​​​ട്ട കാ​​​​ര്യം പോ​​​​ലീ​​​​സ് കു​​​​ടും​​​​ബ​​​​ത്തെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ വാ​​​​ർ​​​​ത്ത ക​​​​ണ്ടാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​ഞ്ഞ​​​​ത്.

അ​​​​തേ​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​നാ​​​​ണ് ഡി​​​​ഐ​​​​ജി​​​​യെ കാ​​​​ണാ​​​​നെ​​​​ത്തി​​​​യ​​​​തെ​​​​ന്നും രാ​​​​ജ​​​​ൻ പ​​​​റ​​​​ഞ്ഞു. പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത് വേ​​​​റെ ഏ​​​​ജ​​​​ന്‍​സി അ​​​​ന്വേ​​​​ഷി​​​​ച്ചാ​​​​ല്‍ പ്ര​​​​തി​​​​ക​​​​ളെ ക​​​​ണ്ടു​​​​പി​​​​ടി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ്.

കേ​​​​സി​​​​ല്‍ തു​​​​ട​​​​ക്കം തൊ​​​​ട്ട് പോ​​​​ലീ​​​​സ് ഉ​​​​രു​​​​ണ്ടു​​​ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണ്. മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യ​​​​ഹ​​​​ർ​​​​ജി ഹ​​​​ർ​​​​ജി കോ​​​​ട​​​​തി ത​​​​ള്ളിയിട്ടും പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടി​​​​ല്ല. അ​​​​ട്ടി​​​​മ​​​​റിനീ​​​​ക്കം ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണു സം​​​​ശ​​​​യം. അ​​​​ന്വേ​​​​ഷ​​​​ണം ശ​​​​രി​​​​യാ​​​​യ രീ​​​​തി​​​​യി​​​​ല​​​​ല്ല. അ​​​​ന്വേ​​​​ഷ​​​​ണം തൃ​​​​പ്തി​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്നു കാ​​​​ണി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നും രാ​​​​ജ​​​​ൻ പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ന്വേ​​​​ഷ​​​​ണം ശ​​​​രി​​​​യാ​​​​യ ദി​​​​ശ​​​​യി​​​​ലാ​​​​ണു മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​തെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട തി​​​​ര​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​ണ് കേ​​​​സ് ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​നു വി​​​​ട്ട​​​​തെ​​​​ന്നും ക​​​​ണ്ണൂ​​​​ര്‍ ഡി​​​​ഐ​​​​ജി യ​​​​തീ​​​​ഷ് ച​​​​ന്ദ്ര​​​​യും സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ പി. ​​​​നി​​​​ധി​​​​ന്‍ രാ​​​​ജ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

Tags : Nitin Raj death Crime Branch Enquiry Father case alleges

Recent News

Corehub Up