Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enquiry

ര​മ്യ ഹ​രി​ദാ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലെ കൈ​യാ​ങ്ക​ളി; കെ​പി​സി​സി​ക്ക് ക​ടു​ത്ത അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴ് എം​എ​ൽ​എ ര​മ്യ ഹ​രി​ദാ​സും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി​യി​ൽ ക​ടു​ത്ത അ​തൃ​പ്തി​യി​ൽ കെ​പി​സി​സി. ചി​റ​യി​ൻ​കീ​ഴി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ കു​റി​ച്ച് പാ​ർ​ട്ടി അ​ന്വേ​ഷി​ക്കും.

ര​മ്യ ഹ​രി​ദാ​സി​ന് ഒ​പ്പം ഉ​ള്ള പാ​ള​യം പ്ര​ദീ​പി​നെ​തി​രെ ആ​ല​ത്തൂ​രി​ലും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. പ​രാ​തി​യു​മാ​യി ര​മ്യ ഹ​രി​ദാ​സും നേ​തൃ​ത്വ​ത്തെ സ​മീ​പി​ക്കും.

സം​ഭ​വ​ത്തി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ ഏ​ഴ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. എ​സ്‍​സി, എ​സ് ടി ​വ​കു​പ്പ​ട​ക്കം ജാ​മ്യ​മി​ല്ല വ​കു​പ്പാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്നെ​ക്കു​റി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മോ​ശം പ്ര​ച​ര​ണം ന​ട​ത്തി​യ​ത് ആ​ണ് താ​ൻ ചോ​ദ്യം ചെ​യ്ത​തെ​ന്ന് ര​മ്യ ഹ​രി​ദാ​സ് വ്യ​ക്ത​മാ​ക്കി.

വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു വ​രു​ത്തി​യാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​ത്. വ​സ്ത്രം ഉ​ൾ​പ്പെ​ടെ വ​ലി​ച്ചു​കീ​റി​യെ​ന്നും കൈ​യി​ൽ പി​ടി​ച്ചെ​ന്നും ര​മ്യ ഹ​രി​ദാ​സ് ആ​രോ​പി​ച്ചു. സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ നി​ഷ്പ​ക്ഷ​ത പാ​ലി​ച്ച​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജി​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

 

Kerala

ക​രൂ​ർ ദു​ര​ന്തം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ; വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

ചെ​ന്നൈ: ക​രൂ​രി​ൽ ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 41 പേ​ർ മ​രി​ച്ച ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ. ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചെ​ന്നൈ പ​ന​യൂ​രി​ലു​ള്ള പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു നി​ന്നാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വാ​ഹ​നം ക​രൂ​രി​ലെ സി​ബി​ഐ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27-നാ​ണ് ക​രൂ​രി​ൽ ദു​ര​ന്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി അ​ജ​യ് ര​സ്തോ​ഗി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഈ ​മാ​സം 12-ന് ​ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ വി​ജ​യ്‌​യ്ക്ക് നേ​ര​ത്തെ ത​ന്നെ നോ​ട്ടി​സ് അ​യ​ച്ചി​രു​ന്നു. ദു​ര​ന്ത​ത്തി​ന് പി​ന്നി​ലെ സു​ര​ക്ഷാ​വീ​ഴ്ച​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ് പ്ര​ധാ​ന​മാ​യും സി​ബി​ഐ പ​രി​ശോ​ധി​ക്കു​ന്ന​ത്.

നേ​ര​ത്തെ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്ന് സി​ബി​ഐ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. വി​ജ​യ്യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: അ​ന്വേ​ഷ​ണ​ത്തി​ന് ആ​റാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. ആ​റാ​ഴ്ച കൂ​ടി​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ച​ത്. കേ​സ് ഈ ​മാ​സം 19ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.​അ​ന്ന് എ​സ്ഐ​ടി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി തൃ​പ്തി അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ എ​സ്പി​ക്ക് അ​നു​മ​തി ന​ല്‍​കി. ഡി​സം​ബ​ർ മൂ​ന്നി​ന് കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി സി​പി​എം നേ​താ​വ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റി​നു ശേ​ഷ​മു​ള്ള മെ​ല്ലെ പോ​ക്കി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു.

വ​ൻ തോ​ക്കു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം പോ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ചോ​ദ്യ​വും ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഇ​ന്ന​ത്തെ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യ വി​ജ​യ​കു​മാ​ർ, സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ സി​ഇ​ഒ പ​ങ്ക​ജ് പ​ണ്ടാ​രി , ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും കോ​ട​തി​ക്ക് കൈ​മാ​റി.

പ്ര​തി​പ​ക്ഷ നേ​താ​വും, ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​ന്ന​യി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന പു​രാ​വ​സ്തു​ക്ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ശ​ബ​രി​മ​ല കേ​സു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. ചെ​ന്നൈ വ്യാ​പാ​രി ഡി ​മ​ണി​യെ ചോ​ദ്യം ചെ​യ്ത്‌ ല​ഭി​ച്ച വി​വ​ര​ങ്ങ​ളും കോ​ട​തി​ക്ക് കൈ​മാ​റി. മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. പ്ര​ശാ​ന്തി​നെ​യും ചോ​ദ്യം ചെ​യ്ത വി​വ​ര​ങ്ങ​ളും കൈ​മാ​റി​യി​ട്ടു​ണ്ട്.

National

രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി നേ​താ​വി​ന് വെ​ടി​യേ​റ്റു; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ചി​റ്റോ​ർ​ഗ​ഡ് ജി​ല്ല​യി​ൽ ബി​ജെ​പി നേ​താ​വി​ന് വെ​ടി​യേ​റ്റു. സം​സ്ഥാ​ന ബി​ജെ​പി​യു​ടെ മു​ൻ സെ​ക്ര​ട്ട​റി ര​മേ​ശ് ഇ​നാ​നി​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​മേ​ശി​നെ ഉ​ദ‍​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. കോ​ട്ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി ര​മേ​ശി​ന് നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കാ​ലി​നും പു​റ​ത്തും വെ​ടി​യേ​റ്റ ര​മേ​ശി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

ര​മേ​ശി​നെ വെ​ടി​വ​ച്ച ശേ​ഷം അ​ക്ര​മി ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്പി മ​നീ​ഷ് ത്രി​പാ​ദി പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും എ​സ്പി അ​റി​യി​ച്ചു.

Kerala

ശി​വ​പ്രി​യ​യു​ടെ മ​ര​ണം; വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​ന് എ​ത്തി​യ യു​വ​തി ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ണ്ടാ​യ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ചെ​ന്ന പ​രാ​തി​യി​ൽ വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് നി​ന്നു​ള്ള വി​ദ​ഗ്ധ​ർ ആ​യി​രി​ക്കും പ​രാ​തി അ​ന്വേ​ഷി​ക്കു​ക.

ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, ഇ​ൻ​ഫ​ക്ഷ​ൻ ഡി​സീ​സ്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​മാ​രെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തും. ഡെ​ർ​മ​റ്റോ​ള​ജി വി​ദ​ഗ്ധ​നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​കും. പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ട് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം എ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

ഞാ​യ​റാ​ഴ്ച​യാ​ണ് 26 കാ​രി​യാ​യ ക​രി​യ്ക്ക​കം സ്വ​ദേ​ശി ശി​വ​പ്രി​യ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 22 നാ​യി​രു​ന്നു ശി​വ​പ്രി​യ​യു​ടെ പ്ര​സ​വം. അ​വി​ടെ നി​ന്നാ​ണ് അ​ണു​ബാ​ധ ഉ​ണ്ടാ​യ​ത് എ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി.

തു​ട​ർ​ച്ച​യാ​യ ചി​കി​ത്സ പി​ഴ​വ് ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത നാ​ണ​ക്കേ​ട് ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്,വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ശി​വ​പ്രി​യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

 

Kerala

തൃ​ശൂ​രി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്പ്രേ ​ചെ​യ്ത് മോ​ഷ​ണം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

തൃ​ശൂ​ർ: മു​റ്റി​ച്ചൂ​രി​ൽ കാ​റി​ൽ എ​ത്തി​യ സം​ഘം ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്പ്രേ ​ചെ​യ്ത് മൂ​ന്നു​ല​ക്ഷം രൂ​പ ക​വ​ർ​ന്ന​താ​യി പ​രാ​തി. വാ​ടാ​ന​പ്പ​ള്ളി​യി​ൽ ഗോ​ൾ​ഡ് പോ​ളി​ഷിം​ഗ് സ്ഥാ​പ​നം ന​ട​ത്തു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി അ​ക്ഷ​യ്‌​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് കാ​റി​ൽ എ​ത്തി​യ സം​ഘം ത​ട്ടി​യെ​ടു​ത്ത​താ​യി പ​റ​യു​ന്ന​ത്.

ചാ​ഴൂ​ർ മു​ത​ൽ ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പു​റ​കി​ൽ കാ​ർ പി​ന്തു​ട​ർ​ന്നി​രു​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മു​റ്റി​ച്ചൂ​ർ വ​ച്ചാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഇ​യാ​ളു​ടെ മു​ഖ​ത്തേ​ക്ക് സ്പ്രേ ​അ​ടി​ച്ച് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ല്‍ അ​ക്ഷ​യ്‌​യെ അ​ന്തി​ക്കാ​ട് പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.

Latest News

Corehub Up