x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോവിലൂർ ജാതിവിവേചനം: അയിത്തത്തിന്‍റെ നേർസാക്ഷ്യമായിരുന്നു ഈ വാർത്തയെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ
Published: November 26, 2026 10:00 PM IST | Updated: November 26, 2026 10:06 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇടുക്കി കോവിലൂരിലെ പട്ടികജാതി ഉന്നതിയിലുള്ളവർ നേരിടുന്ന ജാതിവിവേചനം ക്രൂരമായ തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്‍റെയും നേർസാക്ഷ്യമാണ് ദീപികയിലെ വാർത്തയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

'തുല്യത ഘോഷിച്ച് ഇന്ന് ഭരണഘടനാദിനം! വീട്ടിൽ വെള്ളമില്ല, തോട്ടിലിറങ്ങിയാൽ ജാതിഭ്രാന്തിന്‍റെ ഊരുവിലക്ക്' എന്ന തലക്കെട്ടോടെ 'ദീപിക' ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്ത നമ്മളെ എല്ലാവരെയും പൊള്ളിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കോവിലൂരിലെ എസ്‌സി ഉന്നതിയിലുള്ളവർ നേരിടുന്ന ക്രൂരമായ തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്‍റെയും നേർസാക്ഷ്യമായിരുന്നു ആ വാർത്തയെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ ഉടൻ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമമന്ത്രി കെ.എ. തുളസിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി ജില്ലാ കളക്ടറോടും നിർദേശിച്ചിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ അനന്ത സാധ്യതകളെക്കുറിച്ച് ലോകം ചിന്തിക്കുമ്പോഴാണ് കോവിലൂരിൽ ഇപ്പോഴും നൂറ്റാണ്ടുകൾക്ക് മുൻപുള്ള അനാചാരങ്ങൾ നിലനിൽക്കുന്നതെന്ന യാഥാർഥ്യം പുറത്തുവന്നിരിക്കുന്നത്.

ജാതിയുടെ പേരിലുള്ള തൊട്ടുകൂടായ്മ ഇപ്പോഴും തുടരുന്നത് നമ്മുടെ നാടിന് ഭൂഷണമല്ല. സംസ്ഥാനത്ത് ഒരിടത്തും ഇത്തരത്തിലുള്ള ജാതി വിവേചനം നടക്കുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തു.

 

 

Tags : Caste CasteDiscrimination Koviloor VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up