മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ സെലക്ഷൻ ലഭിക്കാത്തതിലുള്ള മനോവിഷമത്തിൽ ക്രിക്കറ്റ് താരം ജീവനൊടുക്കി. അകോല സ്വദേശിനി അദിതി (17) ആണ് മരിച്ചത്.
വിദർഭ ക്രിക്കറ്റ് അസോസിയേഷന്റെ ടീമിൽ ഇടംനേടാൻ, കഴിഞ്ഞ രണ്ട് വർഷമായി അദിതി പരിശീലനം നടത്തിവരികയായിരുന്നു. എന്നാൽ ടീമിൽ സെലക്ഷൻ ലഭിക്കാത്തതിനെത്തുടർന്ന് പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷിണം ആരംഭിച്ചിട്ടുണ്ട്.