x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഡി​റ്റ് ഫീ​സ് അ​ട​യ്ക്കാ​ത്ത ഭ​ര​ണ​വ​കു​പ്പു​ക​ൾ​ക്കു പൂ​ട്ട്; മൂ​ന്നു​മാ​സ​ത്തി​ന​കം അ​ട​യ്ക്ക​ണ​മെ​ന്ന് ധ​ന​വ​കു​പ്പ്

ജോ​​​​ൺ​​​​സ​​​​ൺ വേ​​​​ങ്ങ​​​​ത്ത​​​​ടം
Published: November 27, 2026 11:33 PM IST | Updated: November 27, 2026 11:33 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഓ​​​ഡി​​​റ്റ് വ​​​കു​​​പ്പി​​​ന് ല​​​ഭി​​​ക്കാ​​​നു​​​ള്ള 138.42 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ ഓ​​​ഡി​​​റ്റ് ഫീ​​​സ് കു​​​ടി​​​ശി​​​ക അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പ്.

വി​​​വി​​​ധ ഭ​​​ര​​​ണ​​​വ​​​കു​​​പ്പു​​​ക​​​ൾ, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, ദേ​​​വ​​​സ്വം ബോ​​​ർ​​​ഡു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് ഓ​​​ഡി​​​റ്റ് ചാ​​​ർ​​​ജും ഫീ​​​സും അ​​​ട​​​യ്ക്കാ​​​നു​​​ള്ള​​​ത്. അ​​​ടി​​​യ​​​ന്ത​​ര​​​മാ​​​യി തീ​​​ര്‍​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ല്‍ മ​​​റ്റു വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ ഈ​​​ടാ​​​ക്കു​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ധ​​​ന​​​വ​​​കു​​​പ്പ് വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ള്‍​ക്കു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

കേ​​​ര​​​ള ലോ​​​ക്ക​​​ല്‍ ഫ​​​ണ്ട് ഓ​​​ഡി​​​റ്റ് ആ​​​ക്റ്റ്, 1994 ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​ന്ന ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ഓ​​​ഡി​​​റ്റ​​​റാ​​​ണ് സം​​​സ്ഥാ​​​ന ഓ​​​ഡി​​​റ്റ് വ​​​കു​​​പ്പ്. ത​​​ങ്ങ​​​ളു​​​ടെ ഓ​​​ഡി​​​റ്റി​​​ന് വി​​​ധേ​​​യ​​​മാ​​​കു​​​ന്ന വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് വ​​​ലി​​​യൊ​​​രു തു​​​ക ല​​​ഭി​​​ക്കാ​​​നു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സം​​​സ്ഥാ​​​ന ഓ​​​ഡി​​​റ്റ് വ​​​കു​​​പ്പ് ധ​​​ന​​​വ​​​കു​​​പ്പി​​​നെ സ​​​മീ​​​പി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ല്‍.

കു​​​ടി​​​ശി​​​ക​​​യാ​​​യ തു​​​ക മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ള്‍ ഇ​​​ക്കാ​​​ര്യം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ നി​​​ര്‍​ദേ​​​ശി​​​ക്കു​​​ന്നു. നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ല്‍ തു​​​ക അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് അ​​​വ​​​ര്‍​ക്ക് ല​​​ഭി​​​ക്കേ​​​ണ്ട ഗ്രാ​​​ന്‍റു​​​ക​​​ളി​​​ല്‍ നി​​​ന്നോ മ​​​റ്റു ഫ​​​ണ്ടു​​​ക​​​ളി​​​ല്‍നി​​​ന്നോ കു​​​ടി​​​ശി​​​ക ഈ​​​ടാ​​​ക്കും.

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ലാ​​​ന്‍ ഗ്രാ​​​ന്‍റി​​​ന്‍റെ പ്ര​​​തി​​​മാ​​​സ ഗ​​​ഡു​​​ക്ക​​​ളി​​​ല്‍ നി​​​ന്ന് ഈ ​​​കു​​​ടി​​​ശി​​​ക ഈ​​​ടാ​​​ക്കും. ഗ്രാ​​​ന്‍റു​​​ക​​​ളി​​​ല്‍ നി​​​ന്ന് തു​​​ക ഈ​​​ടാ​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ മ​​​റ്റു ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പും സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഓ​​​ഡി​​​റ്റ് ഫീ ​​​കൃ​​​ത്യ​​​മാ​​​യി കു​​​ടി​​​ശി​​​ക ഇ​​​ല്ലാ​​​തെ അ​​​ട​​​യ്ക്കു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ഒ​​​രു നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​വും ധ​​​ന​​​വ​​​കു​​​പ്പ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ല്ലാ സെ​​​പ്റ്റം​​​ബ​​​റി​​​ലും അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് വ​​​കു​​​പ്പു​​​ക​​​ള്‍ ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന് സ്റ്റാ​​​റ്റ​​​സ് റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. മൊ​​​ത്തം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന തു​​​ക, പി​​​രി​​​ച്ചെ​​​ടു​​​ത്ത തു​​​ക, ബാ​​​ക്കി നി​​​ല്‍​ക്കു​​​ന്ന തു​​​ക, കു​​​ടി​​​ശി​​​ക​​​യു​​​ടെ കാ​​​ല​​​യ​​​ള​​​വ്, സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍, നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന ത​​​ട​​​സ​​​ങ്ങ​​​ള്‍, തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ എ​​​ന്നി​​​വ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണം.

ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ സ്റ്റേ​​​റ്റ് ഓ​​​ഡി​​​റ്റ് വ​​​കു​​​പ്പി​​​ന്‍റെ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ഒ​​​ത്തു​​​നോ​​​ക്കി ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. ഏ​​​റ്റ​​​വും പു​​​തി​​​യ പ​​​ണ​​​മ​​​ട​​​യ്ക്ക​​​ലു​​​ക​​​ളും വീ​​​ണ്ടെ​​​ടു​​​ക്ക​​​ലു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഓ​​​രോ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യും ഡി​​​സി​​​ബി നി​​​ല അ​​​പ്‌​​​ഡേ​​​റ്റ് ചെ​​​യ്യാ​​​നും അ​​​തു ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യും ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പു​​​മാ​​​യും പ​​​ങ്കി​​​ടാ​​​നും സ്‌​​​റ്റേ​​​റ്റ് ഓ​​​ഡി​​​റ്റ് വ​​​കു​​​പ്പി​​​നോ​​​ടും ധ​​​ന​​​വ​​​കു​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഓ​​​ഡി​​​റ്റ് ഫീ ​​​കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നും കു​​​ടി​​​ശി​​​ക ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും ഓ​​​രോ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യും മേ​​​ധാ​​​വി ഉ​​​ത്ത​​​ര​​​വാ​​​ദി​​​യാ​​​യി​​​രി​​​ക്കും.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മ്പോ​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്. ത​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഓ​​​ഡി​​​റ്റ് ഫീ ​​​കു​​​ടി​​​ശി​​​ക​​​ക​​​ള്‍ വ​​​ര്‍​ഷ​​​ത്തി​​​ല്‍ ഒ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും ഭ​​​ര​​​ണ​​​വ​​​കു​​​പ്പു​​​ക​​​ള്‍ അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യ​​​ണം. കു​​​ടി​​​ശി​​​ക പി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലെ പു​​​രോ​​​ഗ​​​തി​​​യും കാ​​​ല​​​താ​​​മ​​​സ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​തി​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കു​​​ല​​​റി​​​ലു​​​ണ്ട്.

Tags : Audit fees Finance Department Mandates

Recent News

Corehub Up