Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mandates

ടാ​റ്റ സ​ണ്‍​സി​നു തി​രി​ച്ച​ടി; ഓ​ഹ​രി​വി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​ർ​ബി​ഐ

മും​​ബൈ: ടാ​​റ്റ ഗ്രൂ​​പ്പി​​ന്‍റെ പ്ര​​ധാ​​ന ഹോ​​ൾ​​ഡിം​​ഗ് ക​​ന്പ​​നി​​യാ​​യി ടാ​​റ്റ സ​​ണ്‍​സി​​നു തി​​രി​​ച്ച​​ടി​​യാ​​യി റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഉ​​ത്ത​​ര​​വ്. ടാ​​റ്റ സ​​ണ്‍​സി​​ന് അ​​ണ്‍​ ര​​ജി​​സ്ട്രേ​​ഡ് ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് ക​​ന്പ​​നി​​യാ​​യി തു​​ട​​രാ​​ൻ അ​​നു​​മ​​തി വേ​​ണ​​മെ​​ന്ന അ​​പേ​​ക്ഷ ആ​​ർ​​ബി​​ഐ ത​​ള്ളി.

നി​​ല​​വി​​ൽ റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ മു​​ൻ​​നി​​ര ബാ​​ങ്കി​​ത​​ര ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന (അ​​പ്പ​​ർ ലെ​​യ​​ർ എ​​ൻ​​ബി​​എ​​ഫ്സി) വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ടാ​​റ്റ സ​​ണ്‍​സു​​ള്ള​​ത്. ഇ​​ത്ത​​രം ക​​ന്പ​​നി​​ക​​ൾ നി​​ർ​​ബ​​ന്ധ​​മാ​​യും ഓ​​ഹ​​രിവി​​പ​​ണി​​യി​​ൽ ലി​​സ്റ്റ് ചെ​​യ്യ​​ണ​​മെ​​ന്നാ​​ണ് റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ ച​​ട്ടം. ടാ​റ്റ സ​ൺ​സി​നെ ലി​സ്റ്റ് ചെ​യ്യു​ന്ന​തി​നോ​ട് ടാ​റ്റ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ നോ​യ​ൽ ടാ​റ്റ എ​തി​ർ​പ്പ് പ്രകടിപ്പിച്ചിരു​ന്നു.

എ​​ന്നാ​​ൽ, ലി​​സ്റ്റ് ചെ​​യ്യു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​നാ​​യി എ​​ൻ​​ബി​​എ​​ഫ്സി ലൈ​​സ​​ൻ​​സ് ആ​​യ കോ​​ർ ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് ക​​ന്പ​​നി (സി​​ഐ​​സി) എ​​ന്ന പ​​ദ​​വി റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന ടാ​​റ്റ സ​​ണ്‍​സി​​ന്‍റെ അ​​പേ​​ക്ഷ റി​​സ​​ർ​​വ് ബാ​​ങ്ക് ത​​ള്ളി. ഇ​​തോ​​ടെ ടാ​​റ്റ സ​​ണ്‍​സി​​ന് പ്രാ​​രം​​ഭ ഓ​​ഹ​​രി വി​​ൽ​​പ​​ന​​യി​​ലേ​​ക്കും (ഐ​​പി​​ഒ) തു​​ട​​ർ​​ന്ന് ലി​​സ്റ്റിം​​ഗി​​ലേ​​ക്കും ക​​ട​​ക്കേ​​ണ്ട സ്ഥി​​തി​​യാ​​യി.

2022 സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് റി​​സ​​ർ​​വ് ബാ​​ങ്ക് ആ​​ദ്യ​​മാ​​യി ടാ​​റ്റ സ​​ണ്‍​സി​​നെ അ​​പ്പ​​ർ​​ലെ​​യ​​ർ എ​​ൻ​​ബി​​എ​​ഫ്സി വി​​ഭാ​​ഗ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​തോ​​ടെ മൂന്നു വ​​ർ​​ഷ​​ത്തി​​ന​​കം ടാ​​റ്റ സ​​ണ്‍​സ് ഐ​​പി​​ഒ ന​​ട​​ത്തി ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ ലി​​സ്റ്റ് ചെ​​യ്യേ​​ണ്ട​​തു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ 2024ൽ ​​സി​​ഐ​​സി ര​​ജി​​സ്ട്രേ​​ഷ​​ൻ റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന് ടാ​​റ്റ സ​​ണ്‍​സി​​നോ​​ട് അ​​പേ​​ക്ഷി​​ച്ചു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് നി​​ർ​​ബ​​ന്ധി​​ത സ​​മ​​യ​​പ​​രി​​ധി​​യാ​​യ 2025 സെ​​പ്റ്റം​​ബ​​ർ ആ​​യി​​രു​​ന്നു ലി​​സ്റ്റിം​​ഗ് ന​​ട​​പ​​ടി​​യി​​ലേ​​ക്ക് ക​​ട​​ന്നി​​ല്ല.

വെ​​ള്ളി​​യാ​​ഴ്ച അ​​യ​​ച്ച ക​​ത്തി​​ലാ​​ണ് 2024 മാ​​ർ​​ച്ച് 28-ന് ​​ടാ​​റ്റാ സ​​ണ്‍​സ് സ​​മ​​ർ​​പ്പി​​ച്ച അ​​പേ​​ക്ഷ നി​​ര​​സി​​ച്ച​​താ​​യി ആ​​ർ​​ബി​​ഐ വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. ‘എ​​ൻ​​ബി​​എ​​ഫ്സി - അ​​പ്പ​​ർ ലെ​​യ​​ർ’ വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള എ​​ല്ലാ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളും പൂ​​ർ​​ണ​​മാ​​യും പാ​​ലി​​ക്കാ​​ൻ ടാ​​റ്റാ സ​​ണ്‍​സി​​നോ​​ട് ആ​​ർ​​ബി​​ഐ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

2026 ജൂ​​ണി​​ൽ ആ​​ർ​​ബി​​ഐ വ​​രു​​ത്തി​​യ പ​​രി​​ഷ്ക​​രി​​ച്ച ച​​ട്ട​​ക്കൂ​​ട് അ​​നു​​സ​​രി​​ച്ച് ഒ​​രു ല​​ക്ഷം കോ​​ടി രൂ​​പ​​യോ അ​​തി​​ൽ കൂ​​ടു​​ത​​ലോ ആ​​സ്തി​​യു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യാ​​ണ് ‘അ​​പ്പ​​ർ-​​ലെ​​യ​​ർ എ​​ൻ​​ബി​​എ​​ഫ്സി’ ആ​​യി ത​​രം​​തി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ടാ​​റ്റാ സ​​ണ്‍​സി​​ന്‍റെ ആ​​സ്തി ഈ ​​പ​​രി​​ധി​​ക്കും മു​​ക​​ളി​​ലാ​​ണ്.

Latest News

Corehub Up