പ്രതീകാത്മക ചിത്രം
നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഭീകരരുടെ ആക്രമണത്തിൽ 13 സുരക്ഷാ ഭടന്മാർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തിന്റെ പടിഞ്ഞാറ് സനാം എന്ന സ്ഥലത്ത് നാഷണൽ ഗാർഡ് അർധസൈനിക വിഭാഗത്തിന്റെ താവളത്തിലാണ് ആക്രമണമുണ്ടായത്.
ആരാണ് ആക്രമണത്തിനു പിന്നിലെന്ന് നൈജർ ഭരണകൂടം വ്യക്തമാക്കിയില്ല. ഇവർ തീവ്രവാദികളാണെന്നു പറഞ്ഞു. സൈന്യത്തിന്റെ തിരിച്ചടിയിൽ ഭീകരാവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയിദ ബന്ധമുള്ള ഭീകര ഗ്രൂപ്പുകൾ നൈജറിൽ സജീവമാണ്. നൈജർ ഭരിക്കുന്ന പട്ടാളഭര ണകൂടത്തിന് ഭീരവാദികളെ അമർച്ച ചെയ്യാൻ കഴിയുന്നില്ല.
ഏതാനും ദിവസം മുന്പ് കിഴക്കൻ നൈജറിലെ ഡിഫായിലുണ്ടായ മറ്റൊരാക്രമണത്തിൽ 11 സൈനികർ കൊല്ലപ്പെട്ടിരുന്നു.
Tags : Niger Terrorist attack soldiers killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash