x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി​യും ബെ​നാ​മി ഇ​ട​പാ​ടും; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 'പണികിട്ടി'

വെബ് ഡെസ്ക്
Published: November 27, 2026 11:41 PM IST | Updated: November 27, 2026 11:47 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: മു​ൻ എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ സീ​റാം സാം​ബ​ശി​വ​റാ​വു സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ര​ണ്ട് മു​തി​ർ​ന്ന എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം​മാ​റ്റം. എ​ക്സൈ​സ് മ​ധ്യ​മേ​ഖ​ല ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​ർ എ​സ്. വി​നോ​ദ് കു​മാ​റി​നെ​യും ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ കെ.​ആ​ർ. അ​ജ​യി​നെ​യു​മാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

വി​നോ​ദ് കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​റാ​യും കെ.​ആ​ർ. അ​ജ​യി​നെ തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​റാ​യു​മാ​ണ് നി​യ​മി​ച്ച​ത്. നോ​ർ​ത്ത് സോ​ൺ ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​ർ വൈ. ​ഷി​ബു​വി​നെ മ​ധ്യ​മേ​ഖ​ല ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​റാ​യും നി​യ​മി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ലെ ബാ​ർ ഉ​ട​മ​യി​ൽ​നി​ന്ന് എ​സ്. വി​നോ​ദ് കു​മാ​റും കാ​യം​കു​ള​ത്തെ ബാ​ർ ഉ​ട​മ​യി​ൽ​നി​ന്ന് കെ.​ആ​ർ. അ​ജ​യും പ​ണം കൈ​പ്പ​റ്റി​യെ​ന്നാ​ണ് സീ​റാം സാം​ബ​ശി​വ​റാ​വു​വി​ന്‍റെ റി​പ്പോ​ർ​ട്ടി​ലെ ആ​രോ​പ​ണം. 

ഇ​രു​വ​രെ​യും അ​ടി​യ​ന്ത​ര​മാ​യി ഫീ​ൽ​ഡ് ചു​മ​ത​ല​ക​ളി​ൽ​നി​ന്ന് മാ​റ്റ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. മാ​സ​പ്പ​ടി, വ​രു​മാ​ന​ത്തി​ൽ ക​വി​ഞ്ഞ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ബെ​നാ​മി ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സീ​റാം റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ സീ​റാം സാം​ബ​ശി​വ​റാ​വു​വി​നെ​തി​രെ എ​സ്. വി​നോ​ദ് കു​മാ​റും പ​രാ​തി ന​ൽ​കി​യി​രു​ന്നു. റി​പ്പോ​ർ​ട്ടി​ലെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഉ​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്ഥ​ലം​മാ​റ്റം.

Tags : VigilanceInvestigation ExciseDepartment ExciseOfficials BriberyAllegations BenamiTransactions

Recent News

Corehub Up