രോഹിത് ശർമ്മ
മുംബൈ: ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമ്മ തിരിച്ചെത്തുന്നു. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് രോഹിത്തിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹിറ്റ്മാൻ വീണ്ടും മുംബൈയുടെ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്.
2013 മുതൽ 2023 വരെ രോഹിത്തിന്റെ നേതൃത്വത്തിലാണ് മുംബൈ ഇന്ത്യൻസ് ഗ്രൗണ്ടിൽ ഇറങ്ങിയിരുന്നത്. ഈ കാലയളവിൽ അഞ്ച് ഐപിഎൽ കിരീടങ്ങളാണ് ടീമിന് സ്വന്തമാക്കാനായത്. 2013, 2015, 2017, 2019, 2020 സീസണുകളിലായിരുന്നു മുംബൈയുടെ കിരീടനേട്ടം. എന്നാൽ രോഹിത് നായകസ്ഥാനത്തുനിന്ന് മാറിയതിന് പിന്നാലെ ടീമിന് പഴയ നേട്ടങ്ങൾ ആവർത്തിക്കാനായിരുന്നില്ല.
Tags : IPLAuction IndianCricket Ipl RohitSharma Captain HardikPandya