Sports
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യന്‍സിന്റെ ഭാവി ക്യാപ്റ്റനായി ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യന്‍ മുൻ താരം സഞ്ജയ് മഞ്ജരേക്കര്‍.
അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈയെ പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നയിച്ച് ബുംറ ജയം സമ്മാനിച്ചതിന് പിന്നാലെയാണ് മഞ്ജരേക്കര്‍ പിന്തുണ അറിയിച്ചത്.
ബുംറയുടെ അനുഭവ സമ്പത്തും തന്ത്രങ്ങളും ടീമിന് ഗുണമാകുമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.
സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും കഴിഞ്ഞ മത്സരങ്ങളില്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവിന്റെയും അഭാവത്തിലാണ് ബുംറ ടീമിനെ നയിച്ചത്. മോശം ഫോമിലുള്ള ടീമിനെ സീസണിലെ ആദ്യ നായകവേഷത്തില്‍ തന്നെ ബുംറ വിജയിപ്പിച്ചു.
National
ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിനായി നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നീ പാർട്ടികളുടെ പിന്തുണ തേടുന്പോൾ തമിഴ്നാട്ടിലെ പുതിയ മുന്നണി സമവാക്യങ്ങൾ ദേശീയതലത്തിലും ഓളങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്.
ഡിഎംകെ - കോൺഗ്രസ് ബന്ധം ഉലയുന്നുവോ?
ഇന്ത്യാ സഖ്യത്തിലെ "ക്യാപ്റ്റൻ' സ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസ് വിജയ്യുടെ പാർട്ടിക്ക് കൈ കൊടുക്കുന്പോൾ ഒരേസമയം തമിഴ്നാട്ടിലെ തങ്ങളുടെ സഹോദരസ്ഥാനത്തുള്ള ഡിഎംകെയുമായുള്ള ബന്ധം മുറിക്കുകയുമാണ്.
2023ലെ ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണം മുതൽ ലോക്സഭാ തെരഞ്ഞെടുപ്പിലും വഖഫ് വിഷയത്തിലും എസ്ഐആറിലും മണ്ഡല പുനർനിർണയത്തിലും സ്ത്രീ സംവരണത്തിലും തോളോടുതോൾ ചേർന്നു ബിജെപി സർക്കാരിനെതിരേ പോരാടിയ ചരിത്രമാണ് ഡിഎംകെയ്ക്കും കോണ്‍ഗ്രസിനുമുള്ളത്.
ടിവികെയ്ക്കു കൈ കൊടുക്കാനുള്ള ചുമതല ഡൽഹിയിലെ എഐസിസി നേതൃത്വം തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു നൽകിയതും ഈ ബന്ധം ദേശീയതലത്തിൽ മുറിയാതിരിക്കാനാണ്.
തമിഴ് രാഷ്ട്രീയത്തിലെ പുതിയ സഖ്യചർച്ചകൾ
"ബിജെപിക്കെതിരേയുള്ള പോരാട്ടം ഇന്ത്യ എന്ന ആശയത്തെ പ്രതിരോധിക്കാനാണ്, ഇന്ത്യയിലെ ജനതയുടെ ശബ്ദത്തെ പ്രതിരോധിക്കാനാണ്’എന്നായിരുന്നു 2023ൽ ഇന്ത്യ എന്നപേരിലുള്ള വിശാല പ്രതിപക്ഷസഖ്യത്തിനു രൂപം നൽകിയശേഷം കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്.
26 രാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെ രൂപംകൊണ്ട സഖ്യത്തിന്റെ മുഖ്യലക്ഷ്യം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്നുപുറത്താക്കുകയെന്നതായിരുന്നു.
ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണത്തിന് മൂന്നു വർഷങ്ങൾക്കിപ്പുറം 2023ൽ സ്ഥാപിതമായിട്ടുപോലുമില്ലാത്തൊരു പാർട്ടി തമിഴ്നാട്ടിൽ കോണ്‍ഗ്രസിന്റെ സഖ്യം തേടുന്പോൾ ദേശീയതലത്തിലും അത് ബിജെപി സർക്കാരിനെതിരായ പോരാട്ടമായി മാറുമോ എന്ന ചോദ്യമുയരുന്നുണ്ട്.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ടിവികെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും വിജയ്യുടെ പാർട്ടി ബിജെപിയോട് അടുപ്പമുള്ളവരാണെന്നും ഡിഎംകെ വിമർശനമുന്നയിക്കുന്പോൾ മുന്‍പ് പലതവണ ബിജെപി സർക്കാരിന്റെ നയങ്ങളെ വിമർശിച്ച ചരിത്രം വിജയ്ക്കുള്ളത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
വിജയ്യുടെ ബിജെപിവിരുദ്ധ നിലപാടും രാഷ്ട്രീയവും
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിജയ് സൈക്കിളിൽ പോളിംഗ് ബൂത്തിലെത്തിയതിന്റെ രഹസ്യം ഇന്നും അജ്ഞാതമാണെങ്കിലും അന്നത്തെ, വർധിച്ചുവരുന്ന എണ്ണ വിലയ്ക്കെതിരേയുള്ള നടന്റെ പ്രതിഷേധമാണെന്നു പലരും വ്യാഖ്യാനിച്ചിരുന്നു.
2017ലെ തന്റെ ചിത്രമായ "മെർസലി'ലൂടെ പരസ്യമായിത്തന്നെ കേന്ദ്രസർക്കാരിന്റെ ജിഎസ്ടി സംവിധാനത്തെ വിജയ് രൂക്ഷമായി വിമർശിച്ചു. ബിജെപിയെ പ്രത്യയശാസ്ത്രപരമായ എതിരാളിയെന്ന് മുന്‍പ് വിശേഷിപ്പിച്ചിട്ടുമുണ്ട്. അതിനാൽത്തന്നെ മതനിരപേക്ഷ കക്ഷികളായ കോണ്‍ഗ്രസ്, ഇടതുപക്ഷകക്ഷികൾ എന്നിവരുമായി ടിവികെ സഖ്യം ചേരുന്നതിൽ അസ്വാഭാവികതയൊന്നുമില്ല.
രാജ്യസഭയിൽ ഇന്ത്യാ സഖ്യം എംപിമാർ ഓരോ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷവും ശോഷിക്കുന്പോൾ 108 എംഎൽഎമാരുള്ള ടിവികെയുടെ എൻട്രി ദേശീയതലത്തിൽ സഖ്യത്തിനു വലിയ ഊർജവുമാണ്.
Sports
ഗോഹട്ടി: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഇന്നു നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുമെന്ന് ടീം വൃത്തങ്ങള്‍.
രാജസ്ഥാന് റോയല്‍സാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇന്നത്തെ എതിരാളികള്‍. രാജസ്ഥാന്റെ രണ്ടാം ഹോംഗ്രൗണ്ടായ ഗോഹട്ടിയില്‍ രാത്രി 7.30നാണ് മത്സരം.
ആരോഗ്യപ്രശ്നത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഹാര്‍ദിക് പാണ്ഡ്യ ഇന്നു കളിക്കുമെന്ന് ടീമിന്റെ ബൗളിംഗ് കോച്ച് പരസ് മാംബ്രെ അറിയിച്ചു. ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരായ മുംബൈയുടെ കഴിഞ്ഞ മത്സരത്തിലായിരുന്നു ഹാര്‍ദിക് പുറത്തിരുന്നത്.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ് ആയിരുന്നു ടീമിനെ നയിച്ചത്. മത്സരത്തില്‍ മുംബൈ ആറ് വിക്കറ്റിനു പരാജയപ്പെട്ടു.
Sports
അഹമ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡ് വിജയം നേടുമെന്ന് മിച്ചൽ സാന്റ്നർ. ഇത്തവണ ന്യൂസിലൻഡ് ചരിത്രം കുറിക്കുമെന്നും സാന്റ്നർ അവകാശപ്പെട്ടു. ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലായിരുന്നു സാന്റ്നറുടെ പ്രതികരണം.
"അഹമ്മദാബാദ് ഇന്ത്യൻ ആരാധകരെ കൊണ്ട് നിറയുമെന്ന് ഞങ്ങൾക്കറിയാം. ആ നീലകടലിനെ നിശബ്ദരാക്കും ഞങ്ങൾ. മുന്‍പ് ഓസീസ് അത് ചെയ്തതാണ്. അതുപോലെ ഞങ്ങളും ചെയ്യും.'-സാന്റ്നർ അവകാശപ്പെട്ടു.
"ഹോം ഗ്രൗണ്ടിലെ സമ്മർദം അവർക്കുണ്ടാകും. ഞങ്ങൾക്കതില്ല. മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയെ വീഴ്ത്താനാകുമെന്ന് ഞങ്ങൾക്കറിയാം. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക അത് കാണിച്ചുതന്നിരുന്നു.'-സാന്റ്നർ കൂട്ടിച്ചേർത്തു.
Sports
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് എതിരായ വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പരയില്‍ അഫ്ഗാനിസ്ഥാനെ ഇബ്രാഹിം സദ്രാന് നയിക്കും.
അഫ്ഗാനിസ്ഥാന് ട്വന്റി-20 ടീം ക്യാപ്റ്റന്‍സി ഇതോടെ സ്പിന്നര്‍ റഷീദ് ഖാന്റെ തലയില്‍നിന്നു തെറിച്ചു. ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ അഫ്ഗാനിസ്ഥാന് പുറത്തായിരുന്നു.
ലോകകപ്പിനുള്ള അഫ്ഗാന് ടീമിലുണ്ടായിരുന്ന ഇടംകൈ സ്പിന്നര്‍ ഫസര്‍ ഹഖ് ഫറൂഖി, ഓള്‍റൗണ്ടര്‍ ഗുല്‍ബാദിന്‍ നബി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഇഷാഖ് എന്നിവരെ ഒഴിവാക്കി.
ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്നു ട്വന്റി-20യും മൂന്ന് ഏകദിനവും ഒരു ടെസ്റ്റുമാണ് അഫ്ഗാനിസ്ഥാന് കളിക്കുന്നത്. ഈ മാസം 13നാണ് ആദ്യ ട്വന്റി-20.
Sports
ജയ്പൂര്‍: വരുന്ന ഐപിഎൽ സീസണിൽ രാജസ്ഥാന് റോയല്‍സിനെ റിയാന്‍ പരാഗ് നയിക്കും. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് പോയതോടെയാണ് ടീമിനെ നയിക്കുകയെന്ന ദൗത്യം റിയാൻ പരാഗിലേക്ക് എത്തുന്നത്.
മുഖ്യ പരിശീലകന് കുമാര്‍ സംഗക്കാര ടീം അംഗങ്ങളുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. സഞ്ജുവിന്റെ അഭാവത്തിൽ കഴിഞ്ഞ സീസണിൽ ടീമിനെ പരാഗ് നയിച്ചിരുന്നു. 2019ൽ ഐപിഎൽ അരങ്ങേറ്റം നടത്തിയ പരാഗ് ഇതുവരെ 84 മത്സരങ്ങളിൽ നിന്ന് 1556 റൺസാണ് നേടിയത്.
സഞ്ജുവിന്റെ പകരക്കാരനായി ക്യാപ്റ്റന്‍ സ്ഥാനത്ത് സീനിയര്‍ താരം രവീന്ദ്ര ജഡേജയോ യശസ്വി ജയ്സ്വാളോ എത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടീമിനെ നയിക്കാന്‍ യുവതാരമായ പരാഗാണ് നല്ലതെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.
National
ബംഗളൂരു: പരിശീലനത്തിനിടെ സ്വകാര്യവിമാനം തകർന്നുവീണ് രണ്ടുപേർക്ക് പരിക്ക്. കർണാടകയിലെ വിജയപുര ജില്ലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റനെയും ട്രെയിനി പൈലറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റെഡ് ബേർഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നുവീണത്. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചെന്നാണ് സൂചന. നിയന്ത്രണംവിട്ട വിമാനം കൃഷിയിടത്തിലേക്ക് കുത്തനെ വീഴുകയായിരുന്നു.
നിലത്തേക്ക് പതിച്ച വിമാനം തലകീഴായി മറിഞ്ഞെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്റെ 98 എംഎല്‍എമാരും ജാഥ നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. ്
കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് ജാഥായുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്മാരാകും.
പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്മാര്.
എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്, മാനേജര്‍ പദവികളില്‍ എത്തും. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ സംസ്ഥാന മേഖലാ ജാഥ കടന്നു പോകുന്നതിനു മുമ്പോ അതിനു ശേഷമേ ജാഥ നടത്താനാണ് നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ഉദ്ദേശം. വികസന നേട്ടങ്ങള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റനും ജാഥാംഗങ്ങളും വിശദീകരിക്കും.
Sports
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രഞ്ജി ട്രോഫിയിൽ കളിക്കും. ഈ മാസം 22ന് സൗരാഷ്ട്രയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ഗിൽ പഞ്ചാബിന് വേണ്ടി മത്സരത്തിനിറങ്ങും.
ഗിൽ രഞ്ജിയിൽ കളിക്കുമെന്ന കാര്യം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് സ്ഥിരീകരിച്ചത്. മത്സരത്തിനുള്ള ടീമിനൊപ്പം ചേരാനായി ഗിൽ രാജ്ക്കോട്ടിലേയ്ക്ക് തിരിച്ചു.
ഞായറായ്ച ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ നയിച്ചതിന് തൊട്ടടുത്ത ദിവസാണ് ഗിൽ രഞ്ജി പോരാട്ടത്തിനായി രാജ്ക്കോട്ടിലേയ്ക്ക് തിരിച്ചത്.
Sports
അഹമ്മദാബാദ്: 2026 വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ട്വന്റി-20 ക്രിക്കറ്റില്‍ യുപി വാരിയേഴ്സിനെ ഓസ്ട്രേലിയന്‍ താരം മെഗ് ലാന്നിംഗ് നയിക്കും.
1.9 കോടി രൂപയ്ക്കാണ് ലാന്നിംഗിനെ യുപി വാരിയേഴ്സ് ലേലത്തില്‍ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്നു ലാന്നിംഗ്. അലീസ ഹീലിയുടെ ഒഴിവില്‍ ദീപ്തി ശര്‍മയായിരുന്നു 2025 സീസണില്‍ വാരിയേഴ്സിനെ നയിച്ചത്.
2026 ഡബ്ല്യുപിഎല്‍ ഈ വെള്ളിയാഴ്ച ആരംഭിക്കും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. 10ന് ഗുജറാത്ത് ജയന്റ്സിന് എതിരേയാണ് വാരിയേഴ്സിന്റെ ആദ്യ മത്സരം.
Sports
ന്യൂഡൽഹി: 2026ലെ വനിതാ പ്രീമിയർ ലീഗിന് മുന്നോടിയായി ഇന്ത്യൻ താരം ജെമീമ റോഡ്രിഗസിനെ ക്യാപ്റ്റനായി നിയമിച്ച് ഡൽഹി ക്യാപിറ്റൽസ്. ടീം വിട്ട ഓസ്ട്രേലിയൻ താരം മെഗ് ലാനിംഗിന് പകരമായാണ് ജെമീമ ക്യാപ്റ്റനാകുന്നത്.
ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ആകുന്നത് വലിയ കാര്യമാണെന്നും തനിക്ക് ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നും ജെമീമ പറഞ്ഞു. ടീം മാനേജ്മെന്റിനും സപ്പോർട്ടിംഗ് സ്റ്റാഫിനും ജെമീമ നന്ദി പറഞ്ഞു.
വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ പ്രധാന താരമായിരുന്നു ജെമീമ. സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ വിജയത്തിൽ ജെമീമയുടെ ഇന്നിംഗ്സാണ് നിർണായകമായത്.127 റൺസാണ് ജെമീമ സെമിയിൽ എടുത്തത്.
"തനിക്കും കുടുംബത്തിനും ഈ വർഷം പ്രിയപ്പെട്ടതാണ്. ലോകകപ്പ് നേടി. ഇപ്പോൾ ഡൽഹി ക്യാപിറ്റൽസും പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏൽപ്പിച്ചു.'-ജെമീമ കൂട്ടിച്ചേർത്തു.