x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ എ​ണ്ണ ടാ​ങ്ക​റി​ന് നേ​രെ മി​സൈ​ല്‍ ആ​ക്ര​മ​ണം

വെബ് ഡെസ്‌ക്
Published: September 1, 2026 09:17 AM IST | Updated: September 1, 2026 09:17 AM IST

പ്രതീകാത്മക ചിത്രം

മ​സ്ക​റ്റ്: ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ ഒ​മാ​നു സ​മീ​പം എ​ണ്ണ ടാ​ങ്ക​റി​നു നേ​രെ മി​സൈ​ല്‍ ആ​ക്ര​മ​ണം. യു ​കെ മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ന്‍​സാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ആ​ള​പാ​യ​മോ എ​ണ്ണ ചോ​ര്‍​ച്ച​യോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ഒ​മാ​നി പ​ട്ട​ണ​മാ​യ ഖ​സ​ബി​ന് ഏ​ക​ദേ​ശം 30 കി​ലോ​മീ​റ്റ​ര്‍ കി​ഴ​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

ഒ​രാ​ഴ്ച​യ്ക്കി​ടെ ഹോ​ര്‍​മു​സി​ല്‍ ക​പ്പ​ലു​ക​ള്‍​ക്ക് നേ​രെ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ഇ​ക്ക​ഴി​ഞ്ഞ 25-ാം തി​യ​തി ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ക​പ്പ​ലി​ന് തീ​പി​ടി​ക്കു​ക​യും ക​പ്പ​ലി​ന്‍റെ ക്രൂ ​അം​ഗ​ങ്ങ​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ തീ ​അ​ണ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags : Oil Tanker Attacked Missile Strait of Hormuz Oman Coast

Recent News

Corehub Up