x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സൈ​സ് വ​കു​പ്പി​ലെ അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും: മ​ന്ത്രി എം. ​ലി​ജു

വെബ് ഡെസ്‌ക്
Published: September 1, 2026 12:33 PM IST | Updated: September 1, 2026 12:33 PM IST

മ​ന്ത്രി എം. ​ലി​ജു

കോ​ട്ട​യം: എ​ക്സൈ​സ് വ​കു​പ്പി​ലെ അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു. കോ​ട്ട​യ​ത്തെ ക്ര​മ​ക്കേ​ടി​ൽ ത​നി​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ നേ​രി​ട്ട് പൊ​ലി​സ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച എ​ക്സൈ​സ് ക​മ്മി​ഷ​ണ​റെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സ​ത്യ​സ​ന്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ്യാ​ജ​മ​ദ്യം വി​റ്റ് ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട​തി​ല്ല. അ​ങ്ങ​നെ​യു​ള്ള​വ​രെ തു​റു​ങ്കി​ല​ട​യ്ക്കും. ആ​ളു​ക​ളു​ടെ ജീ​വ​നും ആ​രോ​ഗ്യ​വും ത​ക​ർ​ത്ത്, ഒ​രു പ​ങ്ക് ചി​ല ജീ​വ​ന​ക്കാ​ർ​ക്കും ന​ൽ​കി ത​ടി​ച്ചു​കൊ​ഴു​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട​തി​ല്ല. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. സ​മൂ​ഹം ത​ന്നെ വി​സി​ൽ ബ്ലോ​വേ​ഴ്‌​സ് ആ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി വ​കു​പ്പി​നാ​യി 41 പു​തി​യ വാ​ഹ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ൽ​കി​യ​താ​യും അ​റി​യി​ച്ചു.

Tags : Minister M Liju Excise Department Corruption Strict action

Recent News

Corehub Up