x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈദ്യുതി ലൈനിൽ തട്ടി; കാസർഗോട്ട് ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് തീപിടിച്ചു

വെബ് ഡെസ്ക്
Published: September 1, 2026 10:06 AM IST | Updated: September 1, 2026 10:13 AM IST

മൗവ്വലിൽ വൈദ്യുതി ലൈനിൽ തട്ടി ട്രക്കിന് തീപിടിച്ചപ്പോൾ

കാസർഗോഡ്: മൗവ്വലിൽ വൈദ്യുതി ലൈനിൽ തട്ടി ട്രക്കിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

കാഞ്ഞങ്ങാട്- കാസർഗോഡ് സംസ്ഥാനപാതയിൽ പള്ളിക്കര മേൽ പാലത്തിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ വാഹനങ്ങൾ മൗവ്വലിലൂടെ വഴി തിരിച്ചു വിട്ടിരുന്നു. ചെറിയ റോഡിലൂടെ ട്രക്ക് കടന്നുപോകുമ്പോൾ താഴ്ന്നു നിൽക്കുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന് തീപിടിച്ചു.

വിവരമറിഞ്ഞയുടൻ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ട്രക്കിൽ ഉണ്ടായിരുന്ന സാധനങ്ങൾക്കും തീപിടിച്ചു. സംഭവത്തിൽ ആളപായമില്ല.

Tags : Truck Fire Kasaragod

Recent News

Corehub Up