പിണറായി വിജയൻ, ബിനോയ് വിശ്വം
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകാതിരുന്ന ബിനോയ് വിശ്വം, എൽഡിഎഫ് കൺവീനറും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും പറഞ്ഞ നിലപാടുകൾ അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കി.
ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കാൻ സിപിഐ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും മുന്നണിയിൽ അടിമയോ ഉടമയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയാണ് സിപിഐയെന്നും എന്നാൽ സിപഐഎമ്മിനെ ചെറുതാക്കി പാർട്ടി വളരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാളെ ഡൽഹിയിൽ നടക്കുന്ന സിപിഐ പ്രതിഷേധ മാർച്ചിൽ ലക്ഷക്കണക്കിന് ആളുകൾ അണിനിരക്കുമെന്നും പ്രതിഷേധങ്ങളെ ഭയന്ന് സഖാക്കൾ ബുക്ക് ചെയ്ത ട്രെയിനുകൾ റദ്ദാക്കിയ കേന്ദ്ര നടപടിയെ നേരിട്ട് സമരം വൻ വിജയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : PinarayiVijayan BinoyViswam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash