രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പരിപാടിക്ക് പിന്നാലെ നടന്ന ശുദ്ധീകരണ ചടങ്ങിനെ വിമർശിച്ചതിന് തനിക്കെതിരെ കേസെടുത്ത നടപടിയെ പരിഹസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് രാഹുലിന്റെ പ്രതികരണം. തനിക്കെതിരെ ചുമത്തുന്ന ഓരോ കേസുകളും നെഞ്ചിലണിയുന്ന മെഡലുകളായാണ് കാണുന്നതെന്നും ഇനിയും എത്ര വേണമെങ്കിലും കേസെടുത്തുകൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
രാംലീല മൈതാനത്ത് ഖാർഗെ പങ്കെടുത്ത ചടങ്ങിനുശേഷം നടന്ന ശുദ്ധീകരണ കലശം ജാതീയമായ അയിത്തത്തിന്റെ തെളിവാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെതിരെ വാത്മീകി സമുദായംഗമായ അമിത് കുമാർ നൽകിയ പരാതിയിലാണ് ഉത്തരാഖണ്ഡ് പോലീസ് രാഹുലിനെതിരെ കേസെടുത്തത്.
സംഭവത്തിൽ ബിജെപി ദളിത് വിരുദ്ധ മനോഭാവമാണ് പുലർത്തുന്നതെന്നും ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ പ്രതിഷേധം കടുപ്പിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
Tags : RahulGandhi Haldwani Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash