x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഥാറില്‍ ആഡംബര കാര്‍ തട്ടി, ചോദ്യം ചെയ്ത ഉടമയുടെ മൂക്കിടിച്ച് തകര്‍ത്തു; പ്രതികള്‍ പിടിയില്‍

വെബ് ഡെസ്ക്
Published: September 1, 2026 10:59 AM IST | Updated: September 1, 2026 10:59 AM IST

Image for representation

കൊച്ചി: ഥാര്‍ വാഹനത്തില്‍ ആഡംബര കാര്‍ ഇടിച്ചത് ചോദ്യം ചെയ്തതിലെ പ്രകോപനത്തെ തുടര്‍ന്ന് ഉടമയുടെ മൂക്കിടിച്ച് തകര്‍ത്ത സംഭവത്തിലെ പ്രതികളെ പാലാരിവട്ടം പൊലിസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ അഞ്ച് പ്രതികളെയും ഇവര്‍ സഞ്ചരിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ഓഗസ്റ്റ് 26ന് പുലര്‍ച്ചെ 12ന് പാലാരിവട്ടത്തെ ചായക്കടയുടെ പരിസരത്തു വച്ചാണ് ഥാറില്‍ ആഡംബര കാര്‍ ഇടിച്ചത്. ഥാറിലുണ്ടായിരുന്ന ഉടമയും സുഹൃത്തും ഇത് ചോദ്യം ചെയ്തതോടെ ഇവരെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ കാര്‍ ഉടമയുടെ മൂക്കിടിച്ച് തകര്‍ത്തു. സുഹൃത്തിന്‍റെ താടിയെല്ലിലും പൊട്ടല്‍ ഉണ്ടായി. പിന്നാലെ ഉടമ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്.

Tags : LuxuryCar Thar Accident

Recent News

Corehub Up